ടി20 ലോകകപ്പ്: ജീവന്‍മരണ പോരിന് ബംഗ്ലാദേശ്; എതിരാളികള്‍ ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപിച്ചപ്പോൾ ബംഗ്ലാദേശ് ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് തോറ്റു

T20 World Cup 2021 ENG vs BAN Preview Bangladesh looking must win vs England

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്നത്തെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട്, ബംഗ്ലാദേശിനെ(ENG vs BAN) നേരിടും. വൈകിട്ട് മൂന്നരയ്ക്ക് അബുദാബിയിലാണ്(Sheikh Zayed Stadium, Abu Dhabi) മത്സരം. ടി20യിൽ ഇരുടീമുകളും ഏറ്റുമുട്ടുന്നത് ആദ്യമായാണ്. 

ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപിച്ചപ്പോൾ ബംഗ്ലാദേശ് ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് തോറ്റു. സെമി ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. അബുദാബിയിൽ പേസർമാരെ തുണയ്ക്കുന്ന വിക്കറ്റ് ആയതിനാൽ ഇരുടീമും ഓരോ ഫാസ്റ്റ് ബൗളർമാരെ അധികമായി ടീമിൽ ഉൾപ്പെടുത്തിയേക്കും. 

രണ്ടാമത്തെ മത്സരത്തിൽ സ്കോട്‍ലൻഡ് വൈകിട്ട് ഏഴരയ്ക്ക് നമീബിയയെ(SCO vs NAM) നേരിടും. അബുദാബിയിലാണ് മത്സരം. നമീബിയ ആദ്യമായാണ് ലോകകപ്പിന്‍റെ സൂപ്പർ 12 കളിക്കുന്നത്. സ്കോട്‍ലൻഡ് ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് 130 റൺസിന് തോറ്റിരുന്നു.  

ടി20 ലോകകപ്പ്: 'ആരും സ്വന്തം ടീമിന്‍റെ തോൽവി ആഗ്രഹിക്കില്ല'; ഷമിയെ പിന്തുണച്ച് യൂസഫ് പത്താന്‍-EXCLUSIVE

പാകിസ്ഥാന്‍ സെമിക്കരികിലേക്ക്

ടി20 ലോകകപ്പിൽ പാകിസ്ഥാന്‍ തുട‍ർച്ചയായ രണ്ടാം ജയം നേടി. ന്യൂസിലൻഡിനെ അ‍ഞ്ച് വിക്കറ്റിന് തോൽപിച്ചു. കിവീസിന്‍റെ 134 റൺസ് എട്ട് പന്ത് ശേഷിക്കേയാണ് പാകിസ്ഥാൻ മറികടന്നത്. പാകിസ്ഥാന് 34 പന്തിൽ 33 റൺസുമായി മുഹമ്മദ് റിസ്‌വാന്‍ മികച്ച തുടക്കമിട്ടു. നായകൻ ബാബർ അസം ഒൻപതിനും ഫഖർ സമാനും മുഹമ്മദ് ഹഫീസും 11നും വീണെങ്കിലും മധ്യനിര പാകിസ്ഥാനെ കാത്തു. പരിചയസമ്പന്നനായ ഷുഐബ് മാലിക്ക് 20 പന്തിൽ 26 ഉം ആസിഫ് അലി 12 പന്തിൽ 27 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ഹാരിസ് റൗഫിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് കിവീസിനെ 134ൽ ഒതുക്കിയത്. ഡാരല്‍ മിച്ചലും ദേവോണ്‍ കോൺവേയും 27 റൺസ് വീതമെടുത്തു. നായകൻ കെയ്‌ന്‍ വില്യംസൺ 25ൽ റണ്ണൗട്ടായത് കിവീസിന് കനത്ത തിരിച്ചടിയായി. 

ടി20 ലോകകപ്പ്: ന്യൂസിലൻഡിന്‍റെ തോല്‍വി ആശ്വാസമായത് ടീം ഇന്ത്യക്ക്; കിവീസിനെതിരായ പോര് 'ക്വാർട്ടർ ഫൈനൽ'

Latest Videos
Follow Us:
Download App:
  • android
  • ios