ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത് ഇംഗ്ലണ്ട് നായകന്‍റെ ആ കൈവിട്ട തീരുമാനം; വീണുകിട്ടിയ ഭാഗ്യം മുതലാക്കി ഇന്ത്യ

ഈ ലോകകപ്പില്‍ ഗയാനയില്‍ നടന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണെന്നത് മാത്രമല്ല, രണ്ടാമത് ബാറ്റ് ചെയ്ത് രണ്ട് തവണ ജയിച്ച ടീമുകളും കഷ്ടപ്പെട്ടാണ് ലക്ഷ്യത്തിലെത്തിയത്.

T20 Cricket World Cup 2024, 27 June 2024 India vs England T20 semi final live updates, Toss, Rohit Sharma, Jos Buttler

ഗയാന: ടി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം മഴമൂലം വൈകിയപ്പോള്‍ മത്സരത്തിലെ നിര്‍ണായക ടോസ് ആരു നേടുമെന്നായിരുന്നു ആരാധകരുടെ ആകാംക്ഷയത്രയും. ഒടുവില്‍ ഒരു മണിക്കൂറിന്‍റെ കാത്തിരിപ്പിനൊടുവില്‍ ടോസ് വീണപ്പോള്‍ ഇന്ത്യൻ ആരാധകര്‍ ആദ്യം നിരാശയിലായി. കാരണം നിര്‍ണായ ടോസ് ലഭിച്ചത് ഇംഗ്ലണ്ടിന്. വീണ്ടുമൊരു നോക്കൗട്ട് ദുരന്തമാണോ കാത്തിരിക്കുന്നതെന്ന് മനസില്‍ തോന്നിയ നിമിഷം. എന്നാല്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തപ്പോള്‍ ആരാധകര്‍ അമ്പരന്നു.

കാരണം ഈ ലോകകപ്പില്‍ ഗയാനയില്‍ നടന്ന അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണെന്നത് മാത്രമല്ല, രണ്ടാമത് ബാറ്റ് ചെയ്ത് രണ്ട് തവണ ജയിച്ച ടീമുകളും കഷ്ടപ്പെട്ടാണ് ലക്ഷ്യത്തിലെത്തിയത്. അതുകൊണ്ട് തന്നെ ടോസ് നേടുന്നവര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമെന്ന് കരുതിയിരുന്നപ്പോഴാണ് ഇടക്കിടെ പെയ്യുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കണക്കിലെടുത്ത് ജോസ് ബട്‌ലര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്. ഇടക്ക് മഴ പെയ്ത് മത്സരം തടസപ്പെട്ടാലും ലക്ഷ്യം മുന്നില്‍ കണ്ട് ബാറ്റ് ചെയ്യാമെന്നത് കണക്കിലെടുത്തായിരുന്നു ബട്‌ലര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്.

വിജയ നിമിഷത്തില്‍ വികാരഭരിതനായി കണ്ണീരടക്കാനാവാതെ രോഹിത്, ആശ്വസിപ്പ് വിരാട് കോലി

എന്നാല്‍ ഇന്ത്യ ടോസ് നേടിയിരുന്നെങ്കിലും ബാറ്റിംഗ് തന്നെ തെരഞ്ഞെടുക്കുമായിരുന്നുവെന്ന രോഹിത്തിന്‍റെ മറുപടിയിലുണ്ടായിരുന്നു പിച്ചിന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തൽ. മത്സരം പുരോഗമിക്കുന്തോറും പിച്ചിന്‍റെ വേഗം കുറയുമെന്നും സ്പിന്നര്‍മാര്‍ക്ക് നിര്‍ണായക റോളുണ്ടാകുമെന്നുമുള്ള രോഹിത് ശ‍ർമ്മയുടെ കണക്കുകൂട്ടൽ കൃത്യമായിരുന്നു. എന്നാല്‍ മഴ കാരണം മണിക്കൂറുകളായി മൂടിയിട്ട പിച്ചിൽ ആദ്യം ബൗൾ ചെയ്യുന്ന ടീമിന് തുടക്കത്തില്‍ ലഭിക്കുന്ന മേൽക്കൈ മുതലെടുക്കുകയായിരുന്നു ബട്‌ലറുടെ ലക്ഷ്യം. പവര്‍ പ്ലേയില്‍ തന്നെ വിരാട് കോലിയെയും റിഷഭ് പന്തിനെയും മടക്കി ഒരു പരിധിവരെ അവരത് നേടിയെങ്കിലും രോഹിത് ശര്‍മ-സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

പക അത് വീട്ടാനുള്ളതാണ്! സെമിക്ക് പകരം സെമി, രാജകീയമായി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ഇന്ത്യൻ പട

ഈ പിച്ചിലെ ഏറ്റവും മികച്ച സ്കോര്‍ തന്നെ ഇന്ത്യ ലക്ഷ്യമായി കുറിച്ചതോടെ ക്യാപ്റ്റന്‍ ജോസ് ബട്‍ലറുടെ ബാറ്റിലായിരുന്നു ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷയത്രയും. അക്സറിന്‍റെ ആദ്യ പന്തിൽ റിവേഴ്സ് സ്വീപ്പിനുള്ള ബട്‌ലറുടെ ശ്രമം പാളിയതോടെ ഇംഗ്ലണ്ടിനും അടിതെറ്റി. എന്നാല്‍ ഗയാനയിലെ സ്ലോ പിച്ചില്‍ ഇന്നലെ ബട്‌ലര്‍ ക്രീസിലുണ്ടായിരുന്നെങ്കില്‍ പോലും ഇന്ത്യയുടെ ത്രിമുഖ സ്പിന്‍ ആക്രമണത്തെ അതിജീവിക്കാന്‍ കഴിയുമായിരുന്നോ എന്ന് സംശയമായിരുന്നു. ടോസില്‍ കൈവന്ന ഭാഗ്യം തട്ടിയകറ്റിയ ഇംഗ്ലണ്ടിന്‍റെ തീരുമാനമാണ് അന്തിമഫലത്തില്‍ നിര്‍ണായകമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios