മുഷ്താഖ് അലി ടി20: ബാറ്റിംഗ് വെടിക്കെട്ടുമായി വീണ്ടും രഹാനെ;ഹാര്‍ദ്ദിക്കിന്‍റെ ബറോഡയെ വീഴ്ത്തി മുംബൈ ഫൈനലില്‍
മുംബൈക്കായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 30 പന്തില്‍ 46 റണ്‍സടിച്ചപ്പോൾ പൃഥ്വി ഷാ 9 പന്തില്‍ എട്ട് റണ്‍സെടുത്ത് നിരാശപ്പെടുത്തി.
ബെംഗളൂരു: അജിങ്ക്യാ രഹാനെയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ ബറോഡയെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തി. സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സടിച്ചപ്പോള്‍ 17.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി. 56 പന്തില്‍ 98 റണ്‍സെടുത്ത രഹാനെ വിജയത്തിന് ഒരു റണ്‍സകലെ പുറത്തായി. തൊട്ടുപിന്നാലെ ഏഴ് പന്തില്‍ ഒരു റണ്ണെടുത്ത സൂര്യകുമാര്‍ യാദവും പുറത്തായെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സ് പറത്തി സൂര്യാന്‍ഷ് ഷെഡ്ജെ മുംബൈയുടെ ഫൈനല്‍ പ്രവേശനം രാജകീയമാക്കി. റണ്ണൊന്നുമെടുക്കാതെ ശിവം ദുബെയും പുറത്താകാതെ നിന്നു.
മുംബൈക്കായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 30 പന്തില്‍ 46 റണ്‍സടിച്ചപ്പോൾ പൃഥ്വി ഷാ 9 പന്തില്‍ എട്ട് റണ്‍സെടുത്ത് നിരാശപ്പെടുത്തി. രണ്ടാം സെമിയില്‍ ഡല്‍ഹിയും മധ്യപ്രദേശും ഇന്ന് ഏറ്റമുട്ടും. ഇതിലെ വിജയികളെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ നേരിടുക.സ്കോര്‍ ബറോഡ 20 ഓവറില്‍ 157-7, മുംബൈ 17.2 ഓവറില്‍ 164-4.
പൃഥ്വി ഷായെ തുടക്കത്തിലെ ഹാര്‍ദ്ദിക് പാണ്ഡ്യ മടക്കിയെങ്കിലും രഹാനെയും ശ്രേയസും ചേര്‍ന്ന് 82 റണ്‍സിന്‍റെ കൂടടുകെട്ടിലൂടെ മുംബൈയെ ജയത്തിന് അടുത്തെത്തിച്ചു. 11 ഫോറും അഞ്ച് സിക്സും പറത്തിയ രഹാനെ വിജയത്തിന് ഒരു റണ്ണകലെ സിക്സ് പറത്തി സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് പുറത്തായത്. ബറോഡക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ 29 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
With this SIX, Rahane becomes the first Mumbai opener to score a fifty-plus knock in the semifinals or final of any men's T20 tournament.#SMAT2024 #CricketTwitter #Rahane pic.twitter.com/Gqu72UIk4b
— Pushkar Pushp (@ppushp7) December 13, 2024
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബറോഡക്കായി 24 പന്തില്‍ 36 റണ്‍സുമായി പുറത്താകാതെ നിന്ന ശിവാലിക് ശര്‍മയാണ് ടോപ് സ്കോററായത്. ക്യാപ്റ്റന്‍ ക്രുണല്‍ പാണ്ഡ്യ 24 പന്തില്‍ 30 റണ്‍സടിച്ചപ്പോള്‍ ഓപ്പണര്‍ ശാശ്വത് റാവത്ത് 29 പന്തില്‍ 33 റണ്‍സടിച്ചു. ആറാമനായി ക്രീസിലെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്ത് ശിവം ദുബെയുടെ പന്തില്‍ പുറത്തായി. മുംബൈക്കായ സൂര്യാന്‍ഷ് ഷെഡ്ജെ രണ്ടോവറില്‍ 11 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ 46 റണ്‍സിനും മൊഹിത് അവാസ്തി 24 റണ്‍സിനും തനുഷ് കൊടിയാന്‍ 16 റണ്‍സിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക