4 കളികളിൽ 3 ജയം, മുഷ്താഖ് അലിയിൽ സഞ്ജുവിന്‍റെ നായകത്വത്തിൽ കേരളത്തിന്‍റെ കുതിപ്പ്; പോയന്‍റ് പട്ടികയിൽ രണ്ടാമത്

കരുത്തരായ മുംബൈ കേരളത്തിനെതിരായ വമ്പന്‍ തോല്‍വിയോടെ നാലാം സ്ഥാനത്തേക്ക് വീണു.

Syed Mushtaq Ali Trophy 2024, Updated Point Table after Kerala beat Mumbai

മുംബൈ: മുഷ്താഖ് അലി ട്രോഫിയില്‍ കരുത്തരായ മുംബൈയെ തോല്‍പ്പിച്ചതോടെ ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് കേരളം. മൂന്ന് കളികളില്‍ മൂന്നും ജയിച്ച ആന്ധ്രയാണ് നെറ്റ് റണ്‍റേറ്റില്‍ കേരളത്തെ മറികടന്ന് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കേരളത്തിനും ആന്ധ്രക്കും 12 പോയന്‍റ് വീതമാണെങ്കിലും ഇന്നലെ മഹാരാഷ്ട്രക്കെതിരെ നേടിയ 75 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ആന്ധ്രയെ നെറ്റ് റൺറേറ്റില്‍(+3.500) കേരളത്തിന്(+1.871) മുന്നിലെത്തിച്ചത്.

മൂന്ന് കളികളില്‍ രണ്ട് ജയവുമായി എട്ട് പോയന്‍റുള്ള സര്‍വീസസ് ആണ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. കരുത്തരായ മുംബൈ കേരളത്തിനെതിരായ വമ്പന്‍ തോല്‍വിയോടെ നാലാം സ്ഥാനത്തേക്ക് വീണു. മഹാരാഷ്ട്ര, ഗോവ, നാഗാലാന്‍ഡ് ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആദ്യ കളിയില്‍ സര്‍വീസസിനെതിരെ മൂന്ന് വിക്കറ്റ് ജയം നേടിയ കേരളം രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയോട് നാലു വിക്കറ്റിന് തോറ്റിരുന്നു. അടുത്ത മത്സരത്തില്‍ നാഗാലാന്‍ഡിനെതിരെ എട്ട് വിക്കറ്റ് വിജയം നേടി വിജയവഴിയില്‍ തിരിച്ചെത്തിയ കേരളം ഇന്നലെ മുംബൈയെ 43 റണ്‍സിനും തകര്‍ത്തു.

ഇന്ത്യക്കായി കളിച്ചിട്ട് 6 വർഷം, ഇനി പ്രതീക്ഷയില്ല; വിരമിക്കൽ പ്രഖ്യപിച്ച് അണ്ടർ 19 ലോകകപ്പിലെ കോലിയുടെ സഹതാരം

നാളെ ഹൈദാരാബാദില്‍ ഗോവക്കെതിരെയും ചൊവ്വാഴ്ച ഇതേവേദിയില്‍ ഒന്നാം സ്ഥാനത്തുള്ള ആന്ധ്രക്കെതിരെയുമാണ് കേരളത്തിന്‍റെ മത്സരങ്ങള്‍. ഒന്നാം സ്ഥാനത്തുള്ള ആന്ധ്രക്കാകട്ടെ കേരളത്തിന് പുറമെ കരുത്തരായ മുംബൈയാണ് ഇനി നേരിടേണ്ടത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുക. ഡിസംബര്‍ ഒമ്പതിന് ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ഡിസംബര്‍ 11ന് ആളൂരിലും ചിന്നസ്വാമി സ്റ്റേഡിയത്തിലുമായി ബാക്കിയുള്ള ക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കും. 13ന് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സെമി ഫൈനല്‍ മത്സരങ്ങളും 15ന് ഇതേവേദിയില്‍ ഫൈനലും നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios