ഓസ്ട്രേലിയയില്‍ സൂര്യയുടെ വെടിക്കെട്ടിന് പിന്നില്‍ മുംബൈയിലെ പ്രത്യേക പരിശീലനം

സമാനമായി ബൗൺസുള്ള പിച്ച് ജിംഖാന അക്കാദമിയിൽ തയ്യാറാക്കിയായിരുന്നു പരിശീലനം. നേതൃത്വം നൽകിയത് ജിംഘാന കോച്ചും മുംബൈ ടീം മുൻ ഓപ്പണറുമായ വിനായക് മാനെ. വിവിധ മത്സരസാഹചര്യങ്ങളിൽ വ്യത്യസ്തരായ ശൈലിയിലുള്ള ബൗളർമാരെ ഉൾപ്പെടുത്തിയായിരുന്നു നാല് മണിക്കൂർ ദൈർഘ്യമുള്ള പരിശീലന സെഷനുകൾ.

Suryakumar Yadav special training in Bouncy wickets for T20 World Cup preparations

മുംബൈ: ഏവരെയും അമ്പരപ്പിക്കുന്ന ഷോട്ടുകളുമായാണ് ട്വന്‍റി 20 ലോകകപ്പിൽ സൂര്യകുമാർ യാദവ് തിളങ്ങുന്നത്. ഇതിന് പിന്നിൽ മുംബൈക്കാരനായ ഒരു പരിശീലകന്‍റെ തന്ത്രമുണ്ട്. ലോകകപ്പിന് മുൻപ് മെല്‍ബണിലേതുപോലുള്ള ബൗണ്‍സുള്ള പിച്ചുകളൊരുക്കി ഇത്തരം ഷോട്ടുകൾക്കായി സൂര്യകുമാര്‍ യാദവ് പ്രത്യേക പരിശീലനം നടത്തുകയായിരുന്നു. എവിടെ പന്തെറിയണമെന്ന്  ബൗളർമാർ ആശയക്കുഴപ്പത്തിലാകുന്ന തരത്തിലാണ് സൂര്യകുമാർ യാദവിന്‍റെ ബാറ്റിംഗ് വെടിക്കെട്ട്.

വലിയ ബൗണ്ടറികളുള്ള ഓസ്ട്രേലിയൻ ഗ്രൗണ്ടുകളിൽ അനായാസം സിക്സർ നേടാൻ ഇന്ത്യൻതാരത്തിന് എങ്ങനെ സാധിക്കുന്നുവെന്നാണ് എല്ലാവരും ചോദിക്കുന്നത്. ലോകകപ്പിന് മുൻപ് മുംബൈ ജിംഘാന ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ പ്രത്യേക ബാറ്റിംഗ് പരിശീലനമാണ് സൂര്യകുമാറിന് 360 ഷോട്ടുകൾ കൂടുതൽ കളിക്കാൻ ആത്മവിശ്വാസം നൽകുന്നത്. ഓസ്ട്രേലിയൻ സാഹചര്യത്തിന് സമാനമായി ബൗൺസുള്ള പിച്ച് ജിംഖാന അക്കാദമിയിൽ തയ്യാറാക്കിയായിരുന്നു പരിശീലനം.

ഇന്ത്യ-ഇംഗ്ലണ്ട് സെമി, അഡ്‌ലെയ്ഡിലെ കാലാവസ്ഥ പ്രവചനം, മഴ പെയ്യും; പക്ഷെ...

പരിശീലനത്തിന് നേതൃത്വം നൽകിയത് ജിംഘാന കോച്ചും മുംബൈ ടീം മുൻ ഓപ്പണറുമായ വിനായക് മാനെ. വിവിധ മത്സര സാഹചര്യങ്ങളിൽ വ്യത്യസ്ത ശൈലിയിലുള്ള ബൗളർമാരെ ഉൾപ്പെടുത്തിയായിരുന്നു നാല് മണിക്കൂർ ദൈർഘ്യമുള്ള പരിശീലന സെഷനുകൾ. പരിശീലനത്തിലെ തന്ത്രങ്ങൾ ഓസ്ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളിൽ നടപ്പിലാക്കുകയും ചെയ്തതോടെ ഈ ലോകകപ്പ് സൂര്യകുമാറിന്‍റേത് കൂടിയായി.

ഒരെയൊരു 'മിസ്റ്റര്‍ 360'യെ ലോകത്തുള്ളൂവെന്ന് സൂര്യകുമാര്‍; പ്രതികരിച്ച് ഡിവില്ലിയേഴ്സ്

താന്‍ എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്നത് എങ്ങനെയാണ് ഇത്തരം ഷോട്ടുകള്‍ കളിക്കുന്നത് എന്നതാണെന്ന് സൂര്യകുമാര്‍ ബിസിസിഐ ടിവിയില്‍ ആര്‍ അശ്വിനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടത്തിയ പ്രത്യേക പരിശീലനമാണ് അതിന് പിന്നിലെന്നും വാംഖഡെയിലേത് ഓസ്ട്രേലിയയിലേതുപോലെ വലിയ ഗ്രൗണ്ടല്ലെങ്കിലും ഓസ്ട്രേലിയന്‍ പിച്ചുകളിലേതുപോലുള്ള ബൗണ്‍സുള്ള പിച്ചാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഓസ്ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ എവിടെ നോക്കിയാലും താന്‍ വിടവുകളെ കാണുന്നുള്ളൂവെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios