അയാള്‍ അന്യഗ്രഹ മനുഷ്യന്‍, സൂര്യയെ വാഴ്ത്തി പാക് ഇതിഹാസം

Suryakumar Yadav comes from a different planet says Wasim Akram

Suryakumar Yadav comes from a different planet says Wasim Akram

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെക്കെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ 71 റണ്‍സിന്‍റെ ആധികാരിക ജയവുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലേക്ക് മുന്നേറിയപ്പോള്‍ നിര്‍ണായകമായത് സൂര്യകുമാര്‍ യാദവിന്‍റെ ഇന്നിംഗ്സായിരുന്നു. 25 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്ന സൂര്യയാണ് 150ല്‍ താഴെ ഒതുങ്ങുമെന്ന് കരുതിയ ഇന്ത്യന്‍ ഇന്നിംഗ്സിനെ 186ല്‍ എത്തിച്ചത്. ആറ് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്. ഫെന്‍ ലെഗ്ഗിലേക്ക് സ്വീപ് ചെയ്ത് സിക്സടിക്കുന്ന ലാഘാവത്തോടെ എക്സ്ട്രാ കവറിന് മുളിലൂടെയും സിക്സ് പറത്തി സൂര്യ താന്‍ യഥാര്‍ത്ഥ 360 ഡിഗ്രി കളിക്കാരനാണന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടു.

സൂര്യയുടെ ബാറ്റിംഗ് വെടിക്കെട്ടിനെ ക്രിക്കറ്റ് ലോകം ഒന്നടങ്കം പുകഴ്ത്തുമ്പോള്‍ പാക് ഇതിഹാസം വസീം അക്രം പറയുന്നത് സൂര്യകുമാര്‍ അന്യഗ്രഹ മനുഷ്യനാണെന്നാണ്. മത്സരത്തിന്‍റെ ടെലിവിഷന്‍ ചര്‍ച്ചയില്‍ സൂര്യയുടെ സിക്സുകള്‍ റീപ്ലേ കാണിച്ചപ്പോഴാണ് വസീം അക്രം സൂര്യയെ അന്യഗ്രഹ മനുഷ്യനെന്ന് വിശേഷിപ്പിച്ചത്.

ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് ടിക്കറ്റ് കിട്ടാനില്ല, വിമാന ടിക്കറ്റ് നിരക്കില്‍ അ‍ഞ്ചിരട്ടി വര്‍ധന

എനിക്ക് തോന്നുന്നത് അയാള്‍ മറ്റേതോ ഗ്രഹത്തില്‍ നിന്ന് വന്നതാണെന്നാണ്. കാരണം, അയാള്‍ മറ്റേതൊരു കളിക്കാരനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. അയാള്‍ അടിച്ചു കൂട്ടിയ റണ്‍സുകള്‍. സിംബാബ്‌വെക്കെതിരെ മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് നിരക്കെതിരെ പോലും അയാളുടെ കളി കാണാന്‍ തന്നെ അഴകാണ്-അക്രം പറഞ്ഞു.

Suryakumar Yadav comes from a different planet says Wasim Akram

സൂര്യയെപ്പോലൊരു ബാറ്റര്‍ക്കെതിരെ തന്ത്രമൊരുക്കാന്‍ ബൗളര്‍മാര്‍ക്ക് പാടാണെന്ന് ചര്‍ച്ചയില്‍ ഭാഗമായ പാക് പേസര്‍ വഖാര്‍ യൂനിസ് പറഞ്ഞു. ടി20 ക്രിക്കറ്റില്‍ എങ്ങനെയാണ് ഒരു ബാറ്ററെ കെണിയൊരുക്കി വീഴ്ത്തുക. ഏകദിനത്തിലും ടെസ്റ്റിലും അതിന് കഴിയുമായിരിക്കും. എന്നാല്‍ ടി20യില്‍ ബൗളര്‍മാര്‍ കളി തുടങ്ങുമ്പോഴെ പ്രതിരോധത്തിലാണ്. അപ്പോള്‍ സൂര്യയെപ്പോലൊരു ബാറ്റര്‍ക്കെതിരെ പന്തെറിയുക എന്നത് ഏറെ ബുദ്ധിമുട്ടാണ്.

ടി20 ലോകകപ്പ്: വീണ്ടുമൊരു ഇന്ത്യ-പാക് ഫൈനല്‍ സ്വപ്നം കണ്ട് ആരാധകര്‍; സാധ്യതകള്‍ ഇങ്ങനെ

സൂപ്പര്‍ 12 മത്സരത്തില്‍ സൂര്യക്കെതിരെ പാക്കിസ്ഥാന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിനെതിരെ തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകളെറിഞ്ഞ് ശ്വാസം മുട്ടിച്ചു. അത് തന്നെയാണ് സൂര്യക്കെതിരെ പ്രയോഗിക്കാന്‍ പറ്റിയ ഒരേയൊരു ആയുധമെന്നാണ് തനിക്ക് തോന്നുന്നതെന്നും വഖാര്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios