സൂര്യകുമാറിന്‍റെ കാര്‍ ശേഖരത്തിലേക്ക് 2.15 കോടിയുടെ ആഡംബര എസ്‌യുവി
ഇതിന് പുറമെ ഈ വര്‍ഷമാദ്യം നിസാന്‍റെ ആഡംബര എസ്‌യുവിയായ ജോംഗയും സൂര്യകുമാര്‍ തന്‍റെ കാര്‍ശേഖരത്തിലെത്തിച്ചിരുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടിയ സൂര്യകുമാര്‍ യാദവ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയുടെ നെടുന്തൂണാണ്.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുാകര്‍ യാദവിന്‍റെ വാഹനക്കമ്പം പ്രശസ്തമാണ്. ഇപ്പോഴിതാ മെഴ്സിഡസ് ബെന്‍സിന്‍റെ ആഡംബര എസ്‌യുവിയായ GLS AMG 63 സ്വന്തമാക്കിയിരിക്കുകയാണ് സൂര്യകുമാര്‍. സൂര്യകുമാറും പത്നി ദേവിഷാ ഷെട്ടിയും ചേര്‍ന്ന് ഷോറൂമില്‍ നിന്ന് കാര്‍ ഏറ്റുവാങ്ങി.
എഎംജി വേരിയന്‍റായ ജിഎല്‍സിന്‍റെ എക്സ് ഷോറൂം വില ഏകദേശം 2.15 കോടി രൂപയാണ്. സൂര്യകുമാര്‍ പുതിയ കാര്‍ ഏറ്റുവാങ്ങുന്ന ചിത്രം ഓട്ടോഹാങ്ങര്‍ അവരുടെ ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവെച്ചു. അധികം വൈകാതെ താന്‍ Porsche Turbo 911ന്‍റെ ഉടമയാകുമെന്ന് സൂര്യകുമാര്‍ ഈ മാസമാദ്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മാറ്റങ്ങള്‍ വരുത്തി കസ്റ്റമൈസ് ചെയ്ത കാറിന് 3.64 കോടിയാണ് മുംബൈയിലെ എക്സ് ഷോറൂം വില.ആവശ്യക്കാര്‍ കൂടിയതിനെത്തുടര്‍ന്ന് GLS AMG 63 ന്‍റെ ബുക്കിംഗ് 2023വരെ മെഴ്സിഡെസ് നിര്‍ത്തിവെച്ചിരുന്നു.
സെവന്‍ സീറ്റർ എസ്‌യുവിയുടെ പണിപ്പുരയില്‍ മാരുതി സുസുക്കി
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച GLS AMG 63 നിരത്തിലിറങ്ങും മുമ്പെ 50 എണ്ണമാണ് വിറ്റുപോയത്. ഇതിന് പുറമെ ഈ വര്‍ഷമാദ്യം നിസാന്‍റെ ആഡംബര എസ്‌യുവിയായ ജോംഗയും സൂര്യകുമാര്‍ തന്‍റെ കാര്‍ശേഖരത്തിലെത്തിച്ചിരുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടിയ സൂര്യകുമാര്‍ യാദവ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയുടെ നെടുന്തൂണാണ്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറിയുമായി തിളങ്ങിയ സൂര്യകുമാര്‍ ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ അര്‍ധസെഞ്ചുറി നേടിയാണ് സൂര്യകുമാര്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് തൊട്ടുപിന്നിലെത്തിയത്.
'ഇവനിത് എവിടുന്ന് വരുന്നെടാ?' കെ എല്‍ രാഹുല്‍ വരുമ്പോള്‍ സഞ്ജു സാംസണ് ആധി! അവസരം കിട്ടിയാല്‍ ഭാഗ്യം
വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ചതോടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം സൂര്യകുമാറിന് നഷ്ടമായെങ്കിലും ഏഷ്യാ കപ്പ് ടി20യില്‍ ഒന്നാമതെത്താന്‍ സൂര്യകുമാറിന് അവസരമുണ്ട്.