കാലാവസ്ഥാ പ്രവചനം പോലും പാളി, എന്നിട്ടും റെയ്നയുടെ പ്രവചനം മാത്രം ഫലിച്ചു; ബാബറിനെ വീഴ്ത്തിയത് അര്‍ഷ്ദീപ് സിങ്

ഇന്ത്യയുടെ ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് സിംഗായിരിക്കും പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പാക് നായകന്‍ ബാബര്‍ അസമിനെ വീഴ്ത്തുക എന്നായിരുന്നു റെയ്നയുടെ പ്രവചനം. ഇന്നത്തെ മത്സരത്തില്‍ രണ്ടാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപിന്‍റെ ഇന്‍സ്വിംഗറില്‍ ബാബര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഗോള്‍ഡന്‍ ഡക്കായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ബാബര്‍ മടങ്ങിയത് പാക്കിസ്ഥാനെ ഞെട്ടിച്ചു.

Suresh Rainas Arshdeep will dismiss Babar Azam prediction comes true

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ 12 പോരാട്ടത്തിന് മുമ്പെ പ്രവചനങ്ങള്‍ പലതും വന്നിരുന്നു.മെല്‍ബണില്‍ കനത്ത മഴ മൂലം മത്സരം ഉപേക്ഷിക്കുമെന്നുവരെ കാലവസ്ഥാ പ്രവചനമുണ്ടായിരുന്നെങ്കിലും അതെല്ലാം തകിടം മറിഞ്ഞപ്പോള്‍ ഒരാളുടെ പ്രവചനം മാത്രം അച്ചട്ടായി. മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്നയുടെ പ്രവചനമാണ് അതുപോലെ നടന്നത്.

ഇന്ത്യയുടെ ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് സിംഗായിരിക്കും പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പാക് നായകന്‍ ബാബര്‍ അസമിനെ വീഴ്ത്തുക എന്നായിരുന്നു റെയ്നയുടെ പ്രവചനം. ഇന്നത്തെ മത്സരത്തില്‍ രണ്ടാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപിന്‍റെ ഇന്‍സ്വിംഗറില്‍ ബാബര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഗോള്‍ഡന്‍ ഡക്കായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ബാബര്‍ മടങ്ങിയത് പാക്കിസ്ഥാനെ ഞെട്ടിച്ചു.

ജിവിത്തിലെ ഏറ്റവും മികച്ച മത്സരം കണ്ടു, കോലിയെക്കുറിച്ച് വികാരനിര്‍ഭര കുറിപ്പുമായി അനുഷ്ക

കഴിഞ്ഞ ഒറു വര്‍ഷത്തിനിടെ ടി20 ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ടീമിന്‍റെ സ്കോറിംഗില്‍ 50 ശതമാനവും ബാബറിന്‍റെയും സഹ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍റെയും ബാറ്റില്‍ നിന്നാണ്. എന്നാല്‍ ഇന്ന് ബാബറിന് പിന്നാലെ റിസ്‌വാനെയും വീഴ്ത്തി പാക് ആക്രമണത്തിന്‍റെ മുനയൊടിച്ചത് അര്‍ഷ്ദീപായിരുന്നു. ഏഷ്യാ കപ്പില്‍ അനായാസ ക്യാച്ച് കൈവിട്ട്  സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയായ അര്‍ഷ്ദീപ് തന്നെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയുടെ ബൗളിംഗ് ഹീറോ ആയി. പത്തൊമ്പതാം ഓവറില്‍ റണ്‍ വഴങ്ങിയതൊഴിച്ചാല്‍ നാലോവറില്‍ 32 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് പിഴുതത്. ബാബറിനും റിസ്‌വാനും പുറമെ ബിഗ് ഹിറ്ററായ ആസിഫ് അലിയും അര്‍ഷ്ദീപിന് മുന്നില്‍ വീണു.

ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരെ ബാബറിനുള്ള ബലഹീനത കണക്കിലെടുത്തായിരുന്നു റെയ്നയുടെ പ്രവചനം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരെ 12 തവണയാണ് ബാബര്‍ പുറത്തായത്. ടി20യിലെ പ്രഹരശേഷിയാകട്ടെ 133 മാത്രാണ് ബാബറിനുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios