0,0,0, അഹമ്മദാബാദിൽ സുനില്‍ നരെയ്ന്‍ വട്ടപൂജ്യം, കൊല്‍ക്കത്തയെ ആശങ്കയിലാഴ്ത്തുന്നത് ഈ റെക്കോര്‍ഡ്

ബാറ്ററെന്ന നിലയില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സുനില്‍ നരെയ്ന് അത്ര നല്ല ഓര്‍മകളല്ല സമ്മാനിക്കുന്നത്

Sunil Narines Duck history at Narendra Modi Stadium worries KKR before SRH Qualifier 1

അഹമ്മദാബാദ്:ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തിന് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഇറങ്ങുമ്പോള്‍ പവര്‍ പ്ലേയില്‍ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പ്രതീക്ഷകള്‍ സുനില്‍ നരെയ്നിന്‍റെ ബാറ്റിലാണ്. സീസമില്‍ തകര്‍ത്തടിച്ച നരെയ്നും ഇംഗ്ലണ്ട് താരം ഫിള്‍ സാള്‍ട്ടുമാണ് കൊല്‍ക്കത്തക്ക് വെടിക്കെട്ട് തുടക്കങ്ങള്‍ നല്‍കിയത്. ഫില്‍ സാള്‍ട്ട് ഇംഗ്ലണ്ടിലേക്ക് മടങ്ങിയതിനാല്‍ ഇന്ന് സുനില്‍ നരെയ്നിലാവും കൊല്‍ക്കത്തയുടെ പ്രതീക്ഷകളത്രയും.

എന്നാല്‍ ബാറ്ററെന്ന നിലയില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സുനില്‍ നരെയ്ന് അത്ര നല്ല ഓര്‍മകളല്ല സമ്മാനിക്കുന്നത്.കാരണം അഹമ്മദാാബാദില്‍ അക്കൗണ്ട് തുറക്കാന്‍ നരെയ്ന് ഇതുവരെ ആയിട്ടില്ല. കളിച്ച മൂന്ന് മത്സരങ്ങളില്‍ മൂന്നിലും പൂജ്യത്തിന് പുറത്തായതാണ് ചരിത്രം.12 ഇന്നിംഗ്സില്‍ 461 റണ്‍സുമായി കൊല്‍ക്കത്തയുടെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായ നരെയ്ന് ഇന്ന് പിഴച്ചാല്‍ കൊല്‍ക്കത്തക്ക് അടിതെറ്റും.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കറില്‍ ഗോള്‍ഡന്‍ ഡോക്കായതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഡോക്കാവുന്ന ബാറ്റെന്ന റെക്കോര്‍ഡ് നരെയ്നിന്‍റെ പേരിലായിരുന്നു.44-ാമത് തവണയായിരുന്നു നരെയ്ന്‍ പൂജ്യത്തിന് പുറത്തായത്. 43 തവണ പുറത്തായിട്ടുള്ള അലക്സ് ഹെയ്‌ല്‍സിനെ ആയിരുന്നു നരെയ്ന്‍ പിന്നിലാക്കിയത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ബാറ്ററും നരെയ്ന്‍ തന്നെയാണ്. 16 തവണ. മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മയും 16 ഡക്കുമായി നരയ്നൊപ്പമുണ്ട്.

റിഷഭ് പന്ത് അല്ല, ലോകകപ്പില്‍ സഞ്ജു തന്നെ വിക്കറ്റ് കീപ്പറായി കളിക്കണം; തുറന്നു പറഞ്ഞ് ഹര്‍ഭജന്‍

 ഈ സീസണില്‍ അഹമ്മദാബാദില്‍ ഗുജറാത്തിനെതിരായ മത്സരം മഴ കൊണ്ടുപോയതിനാല്‍ നരെയ്ന് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല.അതേസമയം, ബൗളറെന്ന നിലയില്‍ നരെയ്ന് അഹമ്മദാബാദില്‍ മികച്ച റെക്കോര്‍ഡുണ്ട്. നാലു മത്സരങ്ങളില്‍ ഏഴ് വിക്കറ്റെടുത്ത നരെയ്ന്‍ കഴിഞ്ഞ വര്‍ഷം ഗുജറാത്തിനെതിരെ 33 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തിരുന്നു.

Powered BY

Sunil Narines Duck history at Narendra Modi Stadium worries KKR before SRH Qualifier 1

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

Latest Videos
Follow Us:
Download App:
  • android
  • ios