കോലി ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു, അത് ടീം അംഗങ്ങളെ സമ്മർദ്ദത്തിലാക്കി; തുറന്നടിച്ച് സുനിൽ ഗവാസ്കർ
ഓസീസ് ആരാധകര്‍ക്കുനേരെ പ്രതികരിച്ചതിലൂടെ സ്വന്തം ടീം അംഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് വിരാട് കോലി ചെയ്തതെന്ന് സുനില്‍ ഗവാസ്കര്‍.
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിനിടെ വിരാട് കോലി ഓസീസ ആരാധകരെ പന്ത് ചുരണ്ടല്‍ വിവാദം ഓര്‍മിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. വിരാട് കോലി ഒരിക്കലും അത് ചെയ്യരുതായിരുന്നുവെന്നും കോലിയുടെ നടപടി ടീം അംഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയെന്നും സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിലെഴുതിയ ലേഖനത്തില്‍ ഗവാസ്കര്‍ വ്യക്തമാക്കി.
സിഡ്നി ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് സ്റ്റീവ് സ്മിത്തിന്‍റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെയാണ് പന്ത് ചുരണ്ടിയല്ല വിക്കറ്റ് വീഴ്ത്തിയതെന്ന് കാണിക്കാനായി ഓസീസ് ആരാധകര്‍ക്ക് നേരെ പാന്‍റ്സിന്‍റെ ഇരു പോക്കറ്റുകളിലും കൈയിട്ട് അതിനകത്ത് ഒന്നുമില്ലെന്നും കാലിയാണെന്നും കോലി ആംഗ്യം കാണിച്ചത്.
അവനൊക്കെ ശരിക്കും ഓവര്‍റേറ്റഡ് ആണ്, ഇന്ത്യൻ താരത്തിനെതിരെ തുറന്നടിച്ച് മുന്‍ ചീഫ് സെലക്ടര്‍
ഓസീസ് ആരാധകര്‍ക്കുനേരെ പ്രതികരിച്ചതിലൂടെ സ്വന്തം ടീം അംഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് വിരാട് കോലി ചെയ്തതെന്ന് സുനില്‍ ഗവാസ്കര്‍ പറഞ്ഞു. കോലിയുടെ പ്രവര്‍ത്തിയിലൂടെ ഇന്ത്യൻ താരങ്ങൾ ആരാധകരുടെ നോട്ടപ്പുള്ളികളായി മാറുകയായിരുന്നു. അതുപോലെ മെല്‍ബണ്‍ ടെസ്റ്റിനിടെ ഓസ്ട്രേലിയന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിന്‍റെ തോളില്‍ ഇടിച്ച കോലിയുടെ നടപടിയും ശരിയായിരുന്നില്ല. അത് ക്രിക്കറ്റല്ല, പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുന്നത് മനസിലാക്കാം. എന്നാല്‍ ഇവിടെ യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല.കാണികളുടെ പ്രതികരണത്തിന് ഗ്രൗണ്ടില്‍ മറുപടി നല്‍കുന്നത് ശരിയായ കാര്യമല്ല. കാണികള്‍ ചിലപ്പോള്‍ കൂവിയേക്കാം, അത് കളി ആസ്വദിക്കാനുള്ള അവരുടെ ഒരു മാര്‍ഗമായി കണ്ടാല്‍ മതി. അതിനോടൊക്കെ പ്രതികരിക്കാന്‍ നിന്നാല്‍ അത് കൂടുതല്‍ കുഴപ്പങ്ങളില്‍ ചാടിക്കുകയേയുള്ളൂവെന്നും ഗവാസ്കര്‍ എഴുതി.
"What is that about?"#AUSvIND pic.twitter.com/HwNZXhKW1S
— cricket.com.au (@cricketcomau) January 5, 2025
പരമ്പരയില്‍ ഇന്ത്യൻ ടോട്ടലിലേക്ക് എന്തെങ്കിലും സംഭാവനചെയ്യുന്നതില്‍ വിരാട് കോലി പരാജയപ്പെട്ടു. അതുപോലെതന്നെയാണ് രോഹിത് ശര്‍മയുടെ കാര്യവും. സിഡ്നി ടെസ്റ്റില്‍ നിന്ന് ഫോമില്ലാത്തതിന്‍റെ പേരില്‍ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച രോഹിത്തിന്‍റെ നടപടി ധീരമായിരുന്നുവെങ്കിലും ഇന്ത്യൻ ക്യാപ്റ്റന്‍റെ ടെസ്റ്റ് ഭാവി വലിയ ചോദ്യമാണെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക