ഇനിയും എന്തിനാണ് വിശ്രമം? പ്രത്യേകിച്ച് ബൗളര്‍മാര്‍ക്ക്! കടുത്ത വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍

ലോകകപ്പ് ടീമിലുള്ള മൂന്ന് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ടീം പ്രഖ്യാപനം നടത്തിയത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കാണ് വിശ്രമം നല്‍കിയത്.

Sunil Gavaskar on Indian T20 World Cup eleven and more

മുംബൈ: ടി20 ലോകകപ്പിനൊപ്പം ദക്ഷണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനേയും ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് ടീമിലുള്ള മൂന്ന് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ടീം പ്രഖ്യാപനം നടത്തിയത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കാണ് വിശ്രമം നല്‍കിയത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ലോകകപ്പിനുള്ള ടീം മികച്ച ടീമാണെന്നാണ് ഞാന്‍ കരുതുന്നത്. ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ തിരിച്ചെത്തുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. വലിയ ടീമുകള്‍ക്കെതിരെ ഇരുവരും തിരിച്ചെത്തുന്നത് മുന്‍തൂക്കം നല്‍കും. സ്‌കോര്‍ പ്രതിരോധിക്കാന്‍ രണ്ട് താരങ്ങള്‍ക്കും സാധിക്കും.'' ഗവാസ്‌കചര്‍ പറഞ്ഞു. 

സഞ്ജു ഇല്ല! 'മൂന്ന് താരങ്ങള്‍ ലോകകപ്പ് ടീമില്‍ വേണമായിരുന്നു!' പേരെടുത്ത് പറഞ്ഞ് മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍

എന്നാല്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടിയിരുന്നില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു. ''ഇടവേളക്ക് ശേഷം തിരിച്ചെത്തി താളം കണ്ടെത്തുക എളുപ്പമല്ല. പ്രത്യേകിച്ച് ബൗളര്‍മാര്‍ക്ക്. ഭുവി, ഹാര്‍ദിക്, അര്‍ഷ്ദീപ് എന്നിവര്‍ക്ക് വിശ്രമം നല്‍കേണ്ടിയിരുന്നില്ല. ബൗളര്‍മാര്‍ കഴിയുന്നത്ര മത്സരം കളിച്ച് താളം നിലനിര്‍ത്തേണ്ടതായുണ്ട്. ഇവരെ ടി20 പരമ്പരയില്‍ നിന്ന് പുറത്തിരുത്തരുത്. ആവിശ്യമെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തില്‍ വിശ്രമം നല്‍കുക.'' ഗവാസ്‌കര്‍ കൂട്ടിചേര്‍ത്തു.

'എന്നോട് ക്ഷമിക്കണം'; റിഷഭ് പന്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് തടിയൂരി ഉര്‍വശി റൗട്ടേല

ഇന്ത്യയുടെ ലോകകപ്പ് ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍.
 

Latest Videos
Follow Us:
Download App:
  • android
  • ios