ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഓസ്ട്രേലിയക്ക് സമ്മാനിക്കാന്‍ വിളിച്ചില്ല, അതൃപ്തി പരസ്യമാക്കി സുനില്‍ ഗവാസ്കര്‍

ഇന്ത്യയാണ് പരമ്പര നേടുന്നതെങ്കില്‍ ഗവാസ്കറും ഓസ്ട്രേലിയയാണ് നേരിടുന്നതെങ്കില്‍ ബോര്‍ഡറും ട്രോഫി സമ്മാനിക്കുമെന്നായിരുന്നു ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മിലുള്ള ധാരണ എന്നാണ് റിപ്പോര്‍ട്ട്.

Sunil Gavaskar not happy he wasnt invited to the dias to hand over Border-Gavaskar Trophy to Australia

സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര വിജയികള്‍ക്കുള്ള ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി സമ്മാനിക്കാന്‍ വിളിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയ ഓസ്ട്രേലിയ 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി സ്വന്തമാക്കുന്നത്. 2014-2015ലായിരുന്നു ഇതിന് മുമ്പ് ഓസ്ട്രേലിയ ട്രോഫി നേടിയത്.

ഇത്തവണ ഓസീസ് ബാറ്റിംഗ് ഇതിഹാസം അലന്‍ ബോര്‍ഡറാണ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന് വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചത്. ഇന്ത്യയാണ് പരമ്പര നേടുന്നതെങ്കില്‍ ഗവാസ്കറും ഓസ്ട്രേലിയയാണ് നേടുന്നതെങ്കില്‍ ബോര്‍ഡറും ട്രോഫി സമ്മാനിക്കുമെന്നായിരുന്നു ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മിലുള്ള ധാരണ എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കമന്‍റേറ്ററായി സിഡ്നിയിലുണ്ടായിട്ടും തന്‍റെ പേരിലുള്ള ട്രോഫി സമ്മാനിക്കാന്‍ വേദിയിലേക്കുപോലും വിളിക്കാത്തതില്‍ ഗവാസ്കര്‍ അതൃപ്തി പ്രകടിപ്പിച്ചു.

റൺവേട്ടയിൽ ഒന്നാമൻ ട്രാവിസ് ഹെഡ്, രോഹിത് ബുമ്രക്കും ലിയോണിനും പിന്നിൽ, വിക്കറ്റ് വേട്ടയിൽ ഞെട്ടിച്ച് ബോളണ്ട്

സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കാനായിരുന്നെങ്കില്‍ സന്തോഷമാകുമായിരുന്നുവെന്നും എന്തൊക്കെ പറഞ്ഞാലും ട്രോഫിയുടെ പേര് തന്നെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി എന്നല്ലെയെന്നും ഗവാസ്കര്‍ കോഡ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.    

ഞാന്‍ ഗ്രൗണ്ടില്‍ തന്നെയുണ്ടായിരുന്നു. പരമ്പര ആര് നേടി എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. മികച്ച കളി കാഴ്ചവെച്ചവര്‍ പരമ്പര ജയിക്കും. ഓസ്ട്രേലിയയാണ് ഇന്ത്യയെക്കാൾ മികച്ച പ്രകടനം നടത്തിയത് എന്നതിനാല്‍ അവര്‍ ട്രോഫിക്ക് അര്‍ഹരാണ്. എന്നാല്‍ ഞാനൊരു ഇന്ത്യക്കാരനായതുകൊണ്ട് കിരീടം കൈമാറേണ്ടതില്ല എന്ന് പറയുന്നത് ശരിയല്ല. എന്‍റെ അടുത്ത സുഹൃത്തായ അലൻ ബോര്‍ഡര്‍ക്കൊപ്പം നിന്ന് കിരീടം സമ്മാനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സന്തോഷമാകുമായിരുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.    

പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ അഡ്‌ലെയ്ഡിലും മെല്‍ബണിലും സിഡ്നിയിലും ജയിച്ചാണ് ഓസീസ് 3-1 പരമ്പര നേടിയത്.മഴ മുടക്കിയ ബ്രിസ്ബേന്‍ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു.തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താമെന്ന ഇന്ത്യയുടെ നേരിയ പ്രതീക്ഷയും അവസാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios