29കാരിയെ പീഡിപ്പിച്ചു; ലോകകപ്പ് ടീമിലുണ്ടായിരുന്ന ശ്രീലങ്കന്‍ താരം ധനുഷ്‌ക ഗുണതിലക സിഡ്നിയില്‍ അറസ്റ്റില്‍

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 29കാരിയായ യുവതിയെ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് ഗുണതിലക പരിചയപ്പെടുന്നത്.

Sri Lankan cricketer Gunathilaka charged for alleged sexual assault and arrested in Sydney

സിഡ്‌നി: ടി20 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്ന ധനുഷ്‌ക ഗുണതിലക ഓസ്‌ട്രേലിയയില്‍ പീഡനക്കേസില്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് സിഡ്‌നി പൊലീസ് 31കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം രണ്ടിനായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം. ലോകകപ്പില്‍ നിന്ന് പുറത്തായ ശ്രീലങ്ക കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചിരിരുന്നു. എന്നാല്‍ ടീമിനൊപ്പം ഗുണതിലകയില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ വ്യക്തമാക്കി.

എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 29കാരിയായ യുവതിയെ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെയാണ് ഗുണതിലക പരിചയപ്പെടുന്നത്. ശേഷം, ഈമാസം രണ്ടിന് റോസ് ബേയിലുള്ള വസതിയില്‍ വച്ചു ലൈഗിംകമായി പീഡിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. പരാതി ലഭിച്ചതിന് ശേഷം നടത്തിയ തെളിവെടുപ്പിന് ഒടുവിലാണ് സിഡ്‌നിയിലെ ഹോട്ടലില്‍നിന്നു ലങ്കന്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

'ഘോര ഘോരം, ഏറ്റം ഏറ്റം പവറാർന്നൊരടി'; ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍, സൂര്യ തന്നെ രാജാവ്

ശനിയാഴ്ച, ഇംഗ്ലണ്ടിനോട് തോറ്റതിനു പിന്നാലെ ശ്രീലങ്ക ടി20 ലോകകപ്പില്‍നിന്നു പുറത്തായിരുന്നു. ഇടങ്കയ്യന്‍ ബാറ്ററായ ഗുണതിലക സൂപ്പര്‍ 12ന് മുമ്പ് നടന്ന മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. നമീബിയയ്ക്കെതിരെ നടന്ന ശ്രീലങ്കയുടെ ആദ്യ ലോകകപ്പ് മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായിരുന്നു. പിന്നീട് പരിക്കിനെ തുടര്‍ന്ന് താരത്തെ ഒഴിവാക്കി. പകരം അഷെന്‍ ഭ്ണ്ഡാരയെ ഉള്‍പ്പെടുത്തി. എന്നാല്‍ താരം ഓസ്‌ട്രേലിയയില്‍ തുടരുകയായിരുന്നു. ഇതിനെടെയാണ് പീഡനക്കേസില്‍ അറസ്റ്റിലാകുന്നത്.

ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്തു. 67 റണ്‍സെടുത്ത പതും നിസ്സങ്കയായിരുന്നു അവരുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 19.4 ഓവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 36 പന്തില്‍ 42 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അലക്‌സ് ഹെയ്ല്‍സ് 47 റണ്‍സെടുത്തിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios