ICC Emerging Men's Cricketer of 2021 : ദക്ഷിണാഫ്രിക്കയുടെ ജനെമന്‍ മലന്‍ ഐസിസിയുടെ എമേര്‍ജിംഗ് താരം

ഡബ്ലിനില്‍ അയ‍ര്‍ലന്‍ഡിനെതിരെ പുറത്താകാതെ നേടിയ 177 റണ്‍സോടെ ഏകദിനത്തില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ ഉയര്‍ന്ന നാലാമത്തെ സ്കോര്‍ എന്ന നേട്ടം ജനെമന്‍ മലന്‍ സ്വന്തമാക്കിയിരുന്നു

South African opener Janneman Malan named ICC Emerging Mens Cricketer of 2021

ദുബായ്: ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ പുരുഷ എമേര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരം (ICC Emerging Men's Cricketer of 2021) ദക്ഷിണാഫ്രിക്കന്‍ (South Africa Cricket Team) ബാറ്റ‍ര്‍ ജനെമന്‍ മലന് (Janneman Malan). കഴിഞ്ഞ വര്‍ഷം 17 രാജ്യാന്തര മത്സരങ്ങളില്‍ 47.66 ശരാശരിയിലും 101.85 സ്‌ട്രൈക്ക് റേറ്റിലും രണ്ട് ശതകവും മൂന്ന് ഫിഫ്റ്റിയും സഹിതം 715 റണ്‍സ് ഈ 25കാരന്‍ നേടിയിരുന്നു. 2019ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചെങ്കിലും മേല്‍വിലാസമുണ്ടാക്കാന്‍ മലന് കഴിഞ്ഞത് 2021ല്‍ മാത്രമാണ്. 

ഡബ്ലിനില്‍ അയ‍ര്‍ലന്‍ഡിനെതിരെ പുറത്താകാതെ നേടിയ 177 റണ്‍സോടെ ഏകദിനത്തില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ ഉയര്‍ന്ന നാലാമത്തെ സ്കോര്‍ എന്ന നേട്ടം ജനെമന്‍ മലന്‍ സ്വന്തമാക്കിയിരുന്നു. 16 ഫോറും ആറ് കൂറ്റന്‍ സിക്സറും സഹിതമായിരുന്നു മലന്‍റെ ഇന്നിംഗ്‌സ്. ഓപ്പണിംഗില്‍ വിക്കറ്റില്‍ സെഞ്ചുറിക്കാരന്‍ ക്വിന്‍റണ്‍ ഡികോക്കിനൊപ്പം 225 റണ്‍സിന്‍റെ കൂട്ടുകെട്ടും സ്ഥാപിച്ചു. ശ്രീലങ്കയ്‌ക്കെതിരെ 121 റണ്‍സ് അടിച്ചുകൂട്ടിയതാണ് 2021ലെ മറ്റൊരു ശതകം.

ടി20യില്‍ 2019ല്‍ പാകിസ്ഥാനെതിരെയും ഏകദിനത്തില്‍ തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയക്കെതിരെയുമായിരുന്നു ജനെമന്‍ മലന്‍റെ അരങ്ങേറ്റം. 14 ഏകദിനത്തില്‍ 69 ശരാശയില്‍ 759 റണ്‍സും 11 രാജ്യാന്തര ടി20യില്‍ 21.91 ശരാശരിയില്‍ 241 റണ്‍സും താരം പേരിലാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ്-എയിലും അമ്പതിലധികം ബാറ്റിംഗ് ശരാശരി ജനെമന്‍ മലനുണ്ട്. ഇന്ത്യക്കെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ മലന്‍ പ്രോട്ടീസ് ടീമിലുണ്ട്. 

SA vs IND : ചാഹറിന്റെ തകര്‍പ്പന്‍ സ്‌പെല്‍;  മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കം

Latest Videos
Follow Us:
Download App:
  • android
  • ios