9-ാമനായി ഇറങ്ങി റെക്കോർഡ് ഫിഫ്റ്റിയുമായി കോര്‍ബിന്‍ ബോഷ്; പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കക്ക് മേൽക്കൈ

ഏഴ് വിക്കറ്റ് കൈയിലുള്ള പാകിസ്ഥാന് ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ ഇനിയും രണ്ട റണ്‍സ് കൂടി വേണം.

South Africa vs Pakistan 1st Test, Day 2 Highlights: South Africa in Driving Seat

സെഞ്ചൂറിയൻ: പാകിസ്ഥാനെതിരായ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയില്‍. പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 211 റണ്‍സിന് മറുപടിയായി രണ്ടാം ദിനം 90 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 88 റണ്‍സെടുക്കുന്നതിനിടെ പാകിസ്ഥാന്‍റെ മൂന്ന് വിക്കറ്റുകൾ എറിഞ്ഞിട്ട് ആധിപത്യം നേടി.

ഏഴ് വിക്കറ്റ് കൈയിലുള്ള പാകിസ്ഥാന് ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കാന്‍ ഇനിയും രണ്ട് റണ്‍സ് കൂടി വേണം. 16 റണ്‍സോടെ ബാബര്‍ അസമും എട്ട് റണ്‍സുമായി സൗദ് ഷക്കീലുമാണ് ക്രീസില്‍. 27 റണ്‍സെടുത്ത സയീം അയൂബ്, 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, നാലു റണ്‍സെടുത്ത കമ്രാന്‍ ഗുലാം എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റെടുത്തു.

വിശ്വാസമില്ലെങ്കിൽ പിന്നെന്തിനാണവരെ ടീമിലെടുത്തത്, രോഹിത്തിന്‍റെ തന്ത്രങ്ങൾക്കെതിരെ തുറന്നടിച്ച് രവി ശാസ്ത്രി

നേരത്തെ രണ്ടാം ദിനം 82-3 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ദക്ഷിണാഫ്രിക്ക 213-8ലേക്ക് കൂപ്പുകുത്തിയെങ്കിലും ഒമ്പതാമനായി ബാറ്റിംഗിനിറങ്ങിയ അരങ്ങേറ്റക്കാരന്‍ കോര്‍ബിന്‍ ബോഷിന്‍റെ വെടിക്കെട്ട് ഫിഫ്റ്റിയാണ് ദക്ഷിണാഫ്രിക്കക്ക് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. 89 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം എട്ടാം വിക്കറ്റായി പുറത്താവുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ലീഡ് രണ്ട് റൺസ് മാത്രമായിരുന്നു. എന്നാല്‍ ആദ്യം കാഗിസോ റബാഡയെയും(15 പന്തില്‍ 13), ഡെയ്ന്‍ പീറ്റേഴ്സണെയും(16 പന്തില്‍ 12) കൂട്ടുപിടിച്ച് തകര്‍ത്തടിച്ച ബോഷ് 93 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്നു. 15 ബൗണ്ടറികള്‍ അടങ്ങുന്നതാണ് ബോഷിന്‍റെ അരങ്ങേറ്റ ടെസ്റ്റിലെ അര്‍ധസെഞ്ചുറി.

വിശ്രമം നല്‍കുകയല്ല, ടീമില്‍ നിന്ന് അവനെ ഒഴിവാക്കണം; ഫോം ഔട്ടായ ഇന്ത്യൻ താരത്തെക്കുറിച്ച് ഗവാസ്കര്‍

ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങുന്ന ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. ക്യാപ്റ്റന്‍ ടെംബാ ബാവുമ(31), ബെഡിങ്ഹാം(30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്ഥാനുവേണ്ടി ഖുറാം ഷെഹ്സാദും നസീം ഷായും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആമിര്‍ ജമാല്‍ രണ്ട് വിക്കറ്റെടുത്തു. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനല്‍ ഉറപ്പിക്കാൻ കഴിയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios