റബാദ-ജാന്‍സന്‍ സഖ്യത്തിന് മുന്നില്‍ പാകിസ്ഥാന്‍ വീണു! ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് അത്ര മികച്ചതായിരുന്നില്ല ദക്ഷിണാഫ്രിക്കയുടെ തുടക്കം. 19 റണ്‍സിനിടെ ടോണി ഡി സോര്‍സി (2), റ്യാന്‍ റിക്കിള്‍ട്ടണ്‍ (0), ട്രിസ്റ്റ് സ്റ്റബ്‌സ് (1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

south africa qualified for wtc final after beating pakistan in first

സെഞ്ചൂറിയന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക. പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് ജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക ഫൈനല്‍ ഉറപ്പിച്ചത്. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. 148 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. 40 റണ്‍സെടുത്ത തെംബ ബവൂമയാണ് ടോപ് സ്‌കോറര്‍. എങ്കിലും കഗിസോ റബാദ (31) - മാര്‍കോ ജാന്‍സന്‍ (16) കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് അബ്ബാസ് ആറ് വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍: പാകിസ്ഥാന്‍ 211 & 237, ദക്ഷിണാഫ്രിക്ക 301 & 148.

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് അത്ര മികച്ചതായിരുന്നില്ല ദക്ഷിണാഫ്രിക്കയുടെ തുടക്കം. 19 റണ്‍സിനിടെ ടോണി ഡി സോര്‍സി (2), റ്യാന്‍ റിക്കിള്‍ട്ടണ്‍ (0), ട്രിസ്റ്റ് സ്റ്റബ്‌സ് (1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് എയ്ഡന്‍  മാര്‍ക്രം (37) - ബവൂമ സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മാര്‍ക്രമിനെ പുറത്താക്കി അബ്ബാസ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ ബവൂമയും മടങ്ങി. അബ്ബാസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച്. റിവ്യൂ ചെയ്തിരുന്നെങ്കില്‍ അത് ഔട്ടാകുമായിരുന്നില്ല. പന്ത് ബാറ്റില്‍ ഉരസിയിട്ടില്ലെന്ന് പിന്നീട് റിപ്ലേകളില്‍ വ്യക്തമായി. കെയ്ന്‍ വെറെയ്‌നെ (2), ഡേവിഡ് ബെഡിംഗ്ഹാം (14) എന്നിവര്‍ക്കും കാര്യമായ സംഭവാന നല്‍കാന്‍ സാധിച്ചില്ല. ഇിതിനിടെ കോര്‍ബിന്‍ ബോഷ് (0) ഗോള്‍ഡന്‍ ഡക്കായി. ഇതോടെ എട്ടിന് 99 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്ക തോല്‍വി മുന്നില്‍ കണ്ടു.

'ബുമ്രയോട് ഒരോവര്‍ കൂടി എറിയാന്‍ ആവശ്യപ്പെട്ട് രോഹിത്, വയ്യെന്ന് ബുമ്ര'; ക്യാപ്റ്റനെതിരെ കടുത്ത വിമര്‍ശനം

പിന്നീട് രണ്ട് വിക്കറ്റ് മാത്രം കയ്യിലിരിക്കെ 49 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. റബാദ - ജാന്‍സന്‍ സഖ്യം ആതിഥേയരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അഞ്ച് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു റബാദയുടെ ഇന്നിംഗ്‌സ്. ജാന്‍സന്‍ മൂന്ന് ഫോറുകള്‍ കണ്ടെത്തി. നേരത്തെ പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്‌സ് 237ന്  അവസാനിക്കുകയായിരുന്നു. 84 റണ്‍സ് നേടിയ സൗദ് ഷക്കീലാണ് ടോപ് സ്‌കോറര്‍. ബാബര്‍ അസം 50 റണ്‍സ് നേടി. ആറ് വിക്കറ്റ് നേടിയ ജാന്‍സനാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 90 റണ്‍സിന്റെ ലീഡാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സില്‍ 211 റണ്‍സില്‍ ഒതുങ്ങിയിരുന്നു. 54 റണ്‍സെടുത്ത കമ്രാന്‍ ഗുലാമാണ് ടോപ് സ്‌കോറര്‍. ഡെയ്ന്‍ പീറ്റേര്‍സണ്‍ അഞ്ച് വിക്കറ്റെടുത്തു. കോര്‍ബിന്‍ ബോഷിന് നാല് വിക്കറ്റുണ്ട്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 301 റണ്‍സ് നേടി. മാര്‍ക്രം (89), ബോഷ് (83) എന്നിവരുടെ ഇന്നിംഗ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ഖുറാം ഷെഹ്‌സാദ്, നസീം ഷാ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios