സഞ്ജുവും സൂര്യയും നിരാശപ്പെടുത്തി! ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കുഞ്ഞന്‍ വിജയലക്ഷ്യം
മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം പന്തില്‍ തന്നെ സഞ്ജു പുറത്തായി.
കെബെര്‍ഹ: ഇന്ത്യക്കെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 125 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മെരുക്കുകയായിരുന്നു. 39 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ് ഇന്ന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. ക്രുഗറിന് പകരം റീസ ഹെന്‍ഡ്രിക്സ ടീമിലെത്തി. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടി20 ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം പന്തില്‍ തന്നെ സഞ്ജു പുറത്തായി. മാര്‍കോ ജാന്‍സന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ജെറാള്‍ഡ് കോട്‌സ്വീയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ അഭിഷേക് ശര്‍മയും (4) ജാന്‍സന് ക്യാച്ച് നല്‍കി മടങ്ങി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാവദവാകട്ടെ (4) ആന്‍ഡിലെ സിംലെയ്‌ന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യ മൂന്നിന് 15 എന്ന നിലയിലായി. പിന്നീട് തിലക് വര്‍മ (20) - അക്‌സര്‍ പട്ടേല്‍ (27) സഖ്യം 30 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ തിലകിനെ പുറത്താക്കി എയ്ഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ അക്‌സര്‍ റണ്ണൗട്ടാവുകയും ചെയ്തു. ഹാര്‍ദിക്കിനൊപ്പം 25 റണ്‍സ് കൂട്ടിചേര്‍ത്താണ് അക്‌സര്‍ മടങ്ങുന്നത്. റിങ്കു സിംഗിന് (9) ഇന്നും തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് അര്‍ഷ്ദീപിനെ (7) കൂട്ടുപിടിച്ച് ഹാര്‍ദിക് സ്‌കോര്‍ 120 കടത്തി. പരമ്പരയില്‍ ലീഡെടുക്കാനുള്ള അവസരമാണ് ഇന്ത്യക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചിരുന്നു.
ഇരു ടീമുകളുടേയം പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി, അവേഷ് ഖാന്‍.
ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റയാന്‍ റിക്കല്‍ട്ടണ്‍, റീസ ഹെന്‍ഡ്രിക്സ്, ട്രിസ്റ്റാന്‍ സ്റ്റബ്സ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, ആന്‍ഡില്‍ സിമെലന്‍, ജെറാള്‍ഡ് കോറ്റ്സി, കേശവ് മഹാരാജ്, എന്‍കബയോംസി പീറ്റര്‍.