ഒരു 'ദക്ഷിണാഫ്രിക്കന്‍ വള്ളി'! ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് പണി വരുന്നു; പ്രതീക്ഷകള്‍ അസ്ഥാനത്ത്

എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്ക നിലവില്‍ നാലാം സ്ഥാനത്താണ്. നാല് മത്സരങ്ങള്‍ ജയിച്ച അവര്‍ക്ക് 54.17 പോയിന്റ് ശതമാനമുണ്ട്.

south africa closer to world test championship final

ധാക്ക: ഐസിസി ലോക ചാംപ്യന്‍ഷിപ്പിനോട് ഒരുപടി കൂടി അടുത്ത് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് കൂടുതല്‍ ഭീഷണിയായി. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്ക നിലവില്‍ നാലാം സ്ഥാനത്താണ്. നാല് മത്സരങ്ങള്‍ ജയിച്ച അവര്‍ക്ക് 54.17 പോയിന്റ് ശതമാനമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് ഇനി നാല് മത്സരം ബാക്കിയുണ്ട്. ഇത് നാലും സ്വന്തം നാട്ടിലാണ്. രണ്ടെണ്ണം വീതം ശ്രീലങ്കയോടും പാകിസ്ഥാനോടും. 

നാട്ടിലെ സാഹചര്യം മുതലെടുക്കാന്‍ സാധിച്ചാല്‍ പാകിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരെ ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരും. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പിന്തള്ളാന്‍ വലിയ സാധ്യതയുണ്ട്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റും ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരയുമാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ ഇനി കളിക്കേണ്ടത്. അതായത് അവശേഷിക്കുന്ന ആറ് ടെസ്റ്റില്‍ നാലു ടെസ്റ്റിലെങ്കിലും ജയിച്ചാലെ മറ്റ് ടീമുകളുടെ ഫലം ആശ്രയിക്കാതെ ഇന്ത്യക്ക് അടുത്തവര്‍ഷം ലോര്‍ഡ്സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംന്‍ഷിപ്പില്‍ ഫൈനലിലേക്ക് നേരിട്ട് കടക്കാനാവൂ. 

After a 2-0 series win against Bangladesh by South Africa the World Test Championship Points Table has shaped up 🏏🏆 #BANvSA #WTC25 #Sportify pic.twitter.com/GN2Bo7vqao

— Sportify (@Sportify777) October 31, 2024

ഇന്ത്യക്ക് നിലവില്‍ 62.82 പോയിന്റ് ശതമാനമാണുള്ളത്. ന്യൂസിലന്‍ഡിനെതിരെ ആദ്യ രണ്ട് ടെസ്റ്റും തോറ്റതാണ് തിരിച്ചടിയായത്. ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ ഇന്ത്യക്ക് നാല് ടെസ്റ്റുകളില്‍ വിജയമുറപ്പിക്കണം. അതിലൊരു മത്സരം ന്യൂസിലന്‍ഡിനെതിരെ. അവശേഷിക്കുന്ന ആറ് ടെസ്റ്റില്‍ ഇനിയൊരു തോല്‍വിയെക്കുറിച്ചും ഇന്ത്യക്ക് ചിന്തിക്കാനാവില്ല. ന്യൂസിലന്‍ഡിനെതിരെ ഇനിയും തോറ്റാല്‍ ഓസ്ട്രേലിയക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ നാല് ടെസ്റ്റുകളിലെങ്കിലും ജയിക്കേണ്ട സ്ഥിതിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

62.50 പോയന്റ് ശതമാനമുള്ള ഓസ്ട്രേലിയ രണ്ടാമതും 55.56 പോയിന്റ് ശതമാനമുള്ള ശ്രീലങ്ക മൂന്നാം സ്ഥാനത്തുമുണ്ട്. 50 ശതമാനമുള്ള ന്യൂസിലന്‍ഡ് അഞ്ചാം സ്ഥാനത്താണ്. ശ്രീലങ്കയ്ക്ക് ഓസീസിനെതിരെ നാട്ടില്‍ രണ്ട് ടെസ്റ്റുകളുണ്ട്. ന്യൂസിലന്‍ഡിന് നാല് ടെസ്റ്റുകള്‍ അവശേഷിക്കുന്നു. ഒരെണ്ണം ഇന്ത്യക്കെതിരേയും ശേഷിക്കുന്ന മൂന്നെണ്ണം ഇംഗ്ലണ്ടിനെതിരെ നാട്ടിലും.

Latest Videos
Follow Us:
Download App:
  • android
  • ios