ടി20യിൽ ഏകദിനം കളിച്ച് റിസ്‌വാൻ, ഡക്കായി ബാബർ; മില്ലർ വെടിക്കെട്ടിൽ പാകിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

റിസ്‌വാനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ബാബറിനെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്ത 18കാരന്‍ പേസര്‍ ക്വന മഫാക്കയാണ് പുറത്താക്കിയത്.

South Africa beat Pakistan, 1st T20I by 11 runs, Leads the series 1-0

ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചപ്പോള്‍ പാകിസ്ഥാന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പാകിസ്ഥാന് വേണ്ടി 62 പന്തില്‍ 74 റണ്‍സടിച്ച ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ ടോപ് സ്കോററായപ്പോള്‍ മുന്‍ നായകന്‍ ബാബര്‍ അസം നാല് പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങി. 15 പന്തില്‍ 31 റണ്‍സെടുത്ത സയീം അയൂബാണ് പാകിസ്ഥാന്‍റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

റിസ്‌വാനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ബാബറിനെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്ത 18കാരന്‍ പേസര്‍ ക്വന മഫാക്കയാണ് പുറത്താക്കിയത്. സയീം അയൂബ് തകര്‍ത്തടിച്ചതോടെ പാകിസ്ഥാന്‍ പവര്‍ പ്ലേയില്‍ 50 കടന്നെങ്കിലും പിന്നീട് 18 പന്തില്‍ 18 റണ്‍സെടുത്ത തയ്യബ് താഹിര്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്.

ഗാബ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി?; ബുമ്രയുടെ പരിക്ക് ഇന്ത്യ മറച്ചുവെക്കുന്നുവെന്ന് മുൻ ഓസീസ് പേസർ

ഒരറ്റത്ത് റിസ്‌വാന്‍ പിടിച്ചു നിന്നെങ്കിലും 10 ഓവറിലധികം ബാറ്റ് ചെയ്ത റിസ്‌വാന്‍ നേടിയത് 74 റൺസ് മാത്രമാണ്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ ജോര്‍ജ് ലിന്‍ഡെയാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത് മഫാക്ക രണ്ട് വിക്കറ്റെടുത്തു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ 28-3ലേക്ക് തകര്‍ന്നെങ്കിലും നാലാമനായി ഇറങ്ങി തകര്‍ത്തടിച്ച ഡേവിഡ് മില്ലറുടെയും(40 പന്തില്‍ 82) ഏഴാമനായി ക്രീസിലിറങ്ങിയ ലിന്‍ഡെയുടെയും(24 പന്തില്‍ 48) ഇന്നിംഗ്സുകളുടെ കരുത്തിലാണ് മികച്ച സ്കോര്‍ ഉയർത്തിയത്. എട്ട് സിക്സും നാലു ഫോറും പറത്തിയാണ് മില്ലര്‍ 82 റണ്‍സടിച്ചത്. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദിയും അബ്രാര്‍ അഹമ്മദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അബ്ബാസ് അഫ്രീദി രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios