സൗരവ് ഗാംഗുലിയുടെ ബന്ധുക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 

Sourav Ganguly's kin test positive for COVID-19

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ സഹോദരനും ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യക്ക്  കൊവിഡ് സ്ഥിരീകരിച്ചു. ബംഗാള്‍ ആരോഗ്യ വകുപ്പാണ് വിവരം പുറത്തുവിട്ടത്. സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എല്ലാവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു.

സ്‌നേഹാശിഷ് ഗാംഗുലിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും അദ്ദേഹത്തോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. രോഗലക്ഷണം പ്രകടിപ്പിച്ചതോടെ എല്ലാവരെയും മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു. അതേസമയം, സ്‌നേഹാശിഷ് ഗാംഗുലിക്കും കൊവിഡ് ബാധിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. അദ്ദേഹത്തിന് രോഗം ബാധിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും അസോസിയേഷന്‍ അറിയിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios