ഫോമിലല്ല, എങ്കിലും ഓസ്‌ട്രേലിയയില്‍ കോലിയെ കാത്ത് ചില റെക്കോഡുകള്‍, സച്ചിനെ മറിടക്കാം

കീവീസിന് മുന്നില്‍ ഇന്ത്യ അടിയറവ് പറഞ്ഞ പരമ്പരയില്‍ കോലിയുടെ സമ്പാദ്യം വെറും 93 റണ്‍സ് മാത്രമായിരുന്നു.

some records waiting for virat kohli ahead of border gavaskar trophy

പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ സീനയിര്‍ താരം വിരാട് കോലിയെ കാത്ത് തകര്‍പ്പന്‍ റെക്കോര്‍ഡ്. വെള്ളിയാഴ്ച്ച പെര്‍ത്തിലാണ് ഇന്ത്യ - ഓസ്‌ട്രേലിയ ആദ്യ മത്സരം. ഓസ്ട്രേലിയയില്‍ മികച്ച റെക്കോര്‍ഡാണ് വിരാട് കോലിക്ക്. 13 മത്സരങ്ങളില്‍ നിന്ന് 54 ശരാശരിയില്‍ ആറ് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1,353 റണ്‍സാണ് കോലി ഓസ്ട്രേലിയയില്‍ നേടിയിട്ടുള്ളത്. 2018-ല്‍ സെഞ്ച്വറി നേടിയ ഒപ്റ്റസ് സ്റ്റേഡിയത്തെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. ഈ സ്റ്റേഡിയത്തിലാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരവും.

എന്നാല്‍ കോലി ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ല. കീവീസിന് മുന്നില്‍ ഇന്ത്യ അടിയറവ് പറഞ്ഞ പരമ്പരയില്‍ കോലിയുടെ സമ്പാദ്യം വെറും 93 റണ്‍സ് മാത്രമായിരുന്നു. എങ്കിലും ഓസ്‌ട്രേലിയയില്‍ താരത്തിന് തിളങ്ങാനാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനിടെ ഒരു റെക്കോര്‍ഡും താരത്തിനെ കാത്തിരിക്കുന്നുണ്ട്. വെള്ളിയാഴ്ച്ച ആരംഭിക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ ഒരു സെഞ്ചുറി നേടിയാല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്ററാവാന്‍ കോലിക്ക് സാധിക്കും. നിലവില്‍ ആറ് സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം ഒന്നാമതാണ് കോലി.

സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ചു; ക്രിക്കറ്റ് മത്സരത്തിനിടെ അംപയര്‍ക്ക് പരിക്ക്

മറ്റൊരു നേട്ടം കൂടി കോലിയെ കാത്തിരിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ വിവിധ ഫോര്‍മാറ്റുകളിലായി കോലി നേടിയത് 3426 റണ്‍സാണ്. ഇതില്‍ 11 സെഞ്ചുറികളും ഉള്‍പ്പെടും. 74 റണ്‍സ് കൂടി നേടിയാല്‍ ആകെ റണ്‍സ് നേട്ടം 3,500 റണ്‍സാകും. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാകാനുള്ള അവസരവും കോലിക്കുണ്ട്. ഡെസ്മണ്ട് ഹെയ്ന്‍സ്, സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവരാണ് മുമ്പ് 3500 റണ്‍സ് നേടിയ താരങ്ങള്‍.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ആര്‍ ജഡേജ , മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

Latest Videos
Follow Us:
Download App:
  • android
  • ios