10 സിക്‌സുകള്‍, ടി20 ശൈലി സെഞ്ചുറിയുമായി ശ്രേയസ്, അതും ഏകദിനത്തില്‍! കര്‍ണാടകക്കെതിരെ മുംബൈക്ക് വന്‍ സ്‌കോര്‍

ക്യാപ്റ്റന്റെ തീരുമാനം ശരിയെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കര്‍ണാടകയുടെ തുടക്കം.

shreyas iyer speedy century led mumbai huge total in vijay hazare

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്ക് വേണ്ടി സെഞ്ചുറി നേടി ശ്രേയസ് അയ്യര്‍. കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ 55 പന്തില്‍ 114 റണ്‍സുമായി താരം പുറത്താവാതെ നിന്നു. ക്യാപ്റ്റന്റെ സെഞ്ചുറി കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 382 ണ്‍സാണ് മുംബൈ നേടിയത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡില്‍ നടക്കുന്ന മത്സരത്തിരല്‍ ടോസ് നേടിയ കര്‍ണാടക ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു.

ക്യാപ്റ്റന്റെ തീരുമാനം ശരിയെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കര്‍ണാടകയുടെ തുടക്കം. നാലാം ഓവറില്‍ തന്നെ ആന്‍കൃഷ് രഘുവന്‍ഷിയെ (6) പുറത്താക്കാന്‍ കര്‍ണാടകയ്ക്ക സാധിച്ചു. വിധ്യാദര്‍ പാട്ടീലിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്താവുന്നത്. പിന്നാലെ ക്രീസിലൊന്നിച്ച ആയുഷ് മാത്രെ (78) - ഹാര്‍ദിക് തമോറെ (84) സഖ്യം 141 റണ്‍സ് കൂട്ടിചേര്‍ത്തു. 30-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. മാത്രെ പ്രവീണ്‍ ദുബെയുടെ പന്തില്‍ പുറത്തായി. 82 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടി. 

മുഹമ്മദ് ഷമിക്ക് വീണ്ടും പരിക്ക്? തിരിച്ചുവരവ് ഉടനില്ല, വിജയ് ഹസാരെയില്‍ ബംഗാളിനായി ആദ്യ മത്സരം കളിച്ചില്ല

പിന്നാലെ തമോറെ മടങ്ങി. ശ്രേയസ് ഗോപാലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (20) പെടന്ന് മടങ്ങിയെങ്കിലും േ്രശയസ് - ശിവം ദുബെ (36 പന്തില്‍ 63) വെടിക്കെട്ട് മുംബൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 148 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 10 സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്‌സ്. ദുബെ അഞ്ച് വീതം സിക്‌സും ഫോറും നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച കര്‍ണാടകയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തിട്ടുണ്ട് കര്‍ണാടക. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (16) അനീഷ് കെ വി (0) എന്നിവരാണ് ക്രീസില്‍. നികിന്‍ ജോസിന്റെ (21) വിക്കറ്റ് നഷ്ടമായി.

Latest Videos
Follow Us:
Download App:
  • android
  • ios