ജയ് ഷാക്ക് വിധേയനായി ശ്രേയസ് അയ്യര്‍! ആഭ്യന്തര ക്രിക്കറ്റിലൂടെ തിരിച്ചുവരവ്; രഞ്ജിയില്‍ കളിക്കാന്‍ തയ്യാര്‍

ഇഷാന്റേയും ശ്രേയസിന്റേയും കോണ്‍ട്രാക്റ്റ് റദ്ദാക്കിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാലിപ്പോള്‍ രഞ്ജി ട്രോഫി കളിക്കാനൊരുങ്ങുകയാണ് ശ്രേയസ്.

shreyas iyer set to play for mumbai in ranji trophy

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ മുങ്ങിനടക്കുന്ന താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അടുത്തിടെയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയത്. ഇന്ത്യന്‍ സീനിയര്‍ ടീമിലെയും എ ടീമിലെയും താരങ്ങള്‍ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ മുഴുവന്‍ താരങ്ങള്‍ക്കും നല്‍കിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിനൊപ്പം പിന്നീട് ചേരാത്തതിലും ജാര്‍ഖണ്ഡിനായി രഞ്ജി ട്രോഫി കളിക്കാത്തതിലും

ബിസിസിഐയ്ക്ക് ശക്തമായ എതിര്‍പ്പുള്ള പശ്ചാത്തലത്തിലായിരുന്നു ജയ് ഷായുടെ കത്ത്. ഇതിനിടെയാണ് കിഷന്റെ ബിസിസിഐ കോണ്‍ട്രാക്റ്റ് എടുത്തുകളയുമെന്ന വാര്‍ത്തകള്‍ വന്നത്. കിഷനൊപ്പം ശ്രേയസ് അയ്യരും രഞ്ജി ട്രോഫി കളിക്കാതെ മുങ്ങി നടക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് കളിച്ച താരമാണ് ശ്രേയസ്. പിന്നാലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. താരത്തിന് പരിക്കേറ്റിരുന്നെങ്കിലും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്നെസ് ടെസ്റ്റ് പാസായിരുന്നു. പരിക്ക് മാറിയ സാഹചര്യത്തില്‍ താരം നിര്‍ബന്ധമായും മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കേണ്ടതുണ്ട്. എന്നാല്‍ പരിക്കുണ്ടെന്ന് പറഞ്ഞ് ശ്രേയസ് രഞ്ജിയില്‍ നിന്ന് പിന്മാറുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ബിസിസിഐയെ കബളിപ്പിക്കുകയായിരുന്നു ശ്രേയസ്. അതുകൊണ്ടുതന്നെ താരത്തിനെതിരെ നടപടി വരാന്‍ സാധ്യതയുണ്ട്.

രോഹിത്തും ധോണിയും ഒരേ തൂവല്‍ പക്ഷികള്‍! ഹിറ്റമാനെ ഇതിഹാസ നായകനോട് താരതമ്യം ചെയ്ത് റെയ്‌ന

ഇഷാന്റേയും ശ്രേയസിന്റേയും കോണ്‍ട്രാക്റ്റ് റദ്ദാക്കിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാലിപ്പോള്‍ രഞ്ജി ട്രോഫി കളിക്കാനൊരുങ്ങുകയാണ് ശ്രേയസ്. തമിഴ്‌നാടിനെതിരെ നടക്കുന്ന സെമിയില്‍ മുംബൈക്ക് വേണ്ടി ശ്രേയസ് കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശ്രേയസിന് പരിക്കുണ്ടായിരുന്നില്ലെന്നും ഫിറ്റ്‌നെസ് പൂര്‍ണമായി വീണ്ടെടുത്തിരുന്നെന്നും കാണിച്ച് എന്‍സിഎ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുറംവേദന തുടരുന്നതിനാല്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കളിക്കാനാകില്ലെന്നാണ് ശ്രേയസ് മുംബൈ സെലക്ടര്‍മാരെ അറിയിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios