പരിചയസമ്പന്നന്‍! എന്നിട്ടും ഓരോവറില്‍ തുടര്‍ച്ചയായി മൂന്ന് നോബോളുകള്‍! ഷൊയ്ബ് മാലിക്കിനെ ട്രോളി ആരാധകര്‍

ഖുല്‍നാ ടൈഗേഴ്‌സിനെതിരെ മാലിക്കിന് മത്സരമുണ്ട്. മത്സത്തില്‍ നിന്നുള്ള താരത്തിന്റെ ബൗളിംഗ് പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സംസാരം.

shoaib malik trolled after he bowled three no balls in bpl

ധാക്ക: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 25 വര്‍ഷത്തോളം പരിചയമുണ്ട് പാകിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്കിന്. 1999ല്‍ ഏകദിനത്തില്‍ ഇപ്പോഴും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ്. 2021ലാണ് മാലിക്ക് അവസാനമായി പാകിസ്ഥാന് വേണ്ടി കളിച്ചത്. പിന്നീട് അവസരം ലഭിച്ചതുമില്ല. വരുന്ന ടി20 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മാലിക്ക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ബംഗ്ലാദശ് പ്രീമിയര്‍ ലീഗില്‍ ഫോര്‍ച്ച്യൂണ്‍ ബാരിഷാലിന് വേണ്ടി കളിക്കുകയാണിപ്പോള്‍ താരം.

ഇന്നലെ ഖുല്‍നാ ടൈഗേഴ്‌സിനെതിരെ മാലിക്കിന് മത്സരമുണ്ട്. മത്സത്തില്‍ നിന്നുള്ള താരത്തിന്റെ ബൗളിംഗ് പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സംസാരം. മത്സരത്തില്‍ ഒരോവര്‍ മാത്രമാമ് മാലിക്ക് എറിഞ്ഞത്. അതില്‍ വിട്ടുകൊടുത്തതാവട്ടെ 18 റണ്‍സും. ഇതില്‍ മൂന്ന് നോബോളുകള്‍ ഉണ്ടെന്നുള്ളതാണ് ഇതിശയിപ്പിക്കുന്ന കാര്യം. അതും സ്പിന്‍ എറിഞ്ഞിട്ട്. 42കാരനായ മാലിക്കിനുള്ള പരിചയസമ്പത്ത് കൂടി കണിക്കിലെടുക്കണം. സോഷ്യല്‍ മീഡിയയില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം...

മത്സരത്തില്‍ മാലിക്കിന്റെ ബാരിഷാല്‍ തോല്‍ക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബാരിഷാല്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. മുഷ്ഫിഖുര്‍ റഹീം (68), ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ (40) എന്നിവരാണ് ബാരിഷാല്‍ നിരയില്‍ തിളങ്ങിയത്. ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്ത മാലിക്ക് പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ ഖുല്‍ന 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

അനാമുല്‍ ഹഖ് (63), എവിന്‍ ലൂയിസ് (53), അഫീഫ് ുസൈന്‍ (41) എന്നിവരാണ് ഖുല്‍നയെ വിജയത്തിലേക്ക് നയിച്ചത്. പവര്‍പ്ലേയില്‍  പന്തെറിയാനെത്തിയ മാലിക്ക് ആദ്യ അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാല്‍ അവസാന ഒരു പന്തെറിയാന്‍ താരത്തിന് ഒരു നോബോള്‍ എറിയേണ്ടി വന്നു. പിന്നീട് താരത്തിന് മറ്റൊരു ഓവര്‍ നല്‍കിയതുമില്ല.

കോലിയില്ലെങ്കിലെന്താ, അവര് രണ്ട് പേരും ധാരാളം! രണ്ട് യുവതാരങ്ങള്‍ ഇംഗ്ലണ്ടിനെതിരെ തിളങ്ങുമെന്ന് ഗവാസ്‌കര്‍
 

Latest Videos
Follow Us:
Download App:
  • android
  • ios