'മാന്യമായ പ്രതികരണം എന്നു പറഞ്ഞാല്‍ ഇങ്ങനെയാണ്'; മുഹമ്മദ് ഷമിക്ക് മറുപടിയുമായി അക്തര്‍

എന്നാല്‍ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ പാക്കിസ്ഥാനും തോറ്റതിന് പിന്നാലെ തകര്‍ന്ന ഹൃദയചിഹ്നമിട്ട അക്തറിന്‍റെ ട്വീറ്റിന് താഴെ കര്‍മ്മ എന്നു പറഞ്ഞാല്‍ ഇതാണെന്ന് ഷമി മറുപടി നല്‍കി. ഇതിനാണ് ഇപ്പോള്‍ അക്തര്‍ ഫൈനലിനുശേഷം ഇന്ത്യന്‍ കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്‌ലെയുടെ നടത്തിയ ട്വീറ്റിന്‍റെ ചിത്രം പോസ്റ്റ് ചെയ്ത് മറുപടി നല്‍കിയിരിക്കുന്നത്.

 

Shoaib Akhtar hits back Mohammed Shamis karma dig after T20 World Cup Final loss

ലാഹോര്‍: ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് കിരീടം നേടിയതിന് ട്വിറ്ററില്‍ മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തറും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും തുടങ്ങിവെച്ച വാക് പോര് തുടരുന്നു. ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ചത്  അക്തറായിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയതെന്നും ഈ തോല്‍വി അവരെ കാലങ്ങളോളം വേട്ടയാടുമെന്നും അക്തര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ പാക്കിസ്ഥാനും തോറ്റതിന് പിന്നാലെ തകര്‍ന്ന ഹൃദയചിഹ്നമിട്ട അക്തറിന്‍റെ ട്വീറ്റിന് താഴെ കര്‍മ്മ എന്നു പറഞ്ഞാല്‍ ഇതാണെന്ന് ഷമി മറുപടി നല്‍കി. ഇതിനാണ് ഇപ്പോള്‍ അക്തര്‍ ഫൈനലിനുശേഷം ഇന്ത്യന്‍ കമന്‍റേറ്ററായ ഹര്‍ഷ ഭോഗ്‌ലെയുടെ നടത്തിയ കമന്‍റിന്‍റെ ചിത്രം പോസ്റ്റ് ചെയ്ത് മറുപടി നല്‍കിയിരിക്കുന്നത്.

അഫ്രീദിക്ക് പരിക്കേറ്റില്ലായിരുന്നെങ്കില്‍! ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് കാരണം വിശദീകരിച്ച് പാക് നായകന്‍ അസം

പാക്കിസ്ഥാനെപ്പോലെ വളരെ കുറച്ചു ടീമുകള്‍ മാത്രമെ 137 റണ്‍സ് പ്രതിരോധിക്കാന്‍ സാധിച്ചിട്ടുള്ളു. മികച്ച ബൗളിംഗ് ടീം എന്നായിരുന്നു പാക്കിസ്ഥാനെക്കുറിച്ച് ഹര്‍ഷയുടെ ട്വീറ്റ്. ഇത് ചൂണ്ടിക്കാട്ടിയ അക്തര്‍, മാന്യമായ പ്രതികരണം എന്നു പറഞ്ഞാല്‍ ഇതാണെന്ന് ചൂണ്ടിക്കാട്ടി.

അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്‍ കിരീടം നേടുമെന്നും അക്തര്‍ പറഞ്ഞു. മികച്ച പ്രകടനമായിരുന്നു ലോകകപ്പിലുടനീളം പാക്കിസ്ഥാന്‍ കാഴ്ചവെച്ചത്. നിങ്ങള്‍ ടീമിന ഫൈനലില്‍ എത്തിച്ചു. പാക് തോല്‍വിയില്‍ നിര്‍ഭാഗ്യവും ഒരു ഘടകമായിരുന്നു. എങ്കിലും നിങ്ങള്‍ നന്നായി കളിച്ചു-അക്തര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ടി20 ലോകകപ്പിന്‍റെ ടീമിനെ തെരഞ്ഞടെുത്ത് ഐസിസി; ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങള്‍

ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെട്ട സൂപ്പര്‍ 12 ഗ്രൂപ്പില്‍ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സെമിയിലെത്തിയത്. പാക്കിസ്ഥാനാകട്ടെ നെതര്‍ലന്‍ഡ്സ് അപ്രതീക്ഷിതമായി ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചപ്പോള്‍ കിട്ടിയ ഭാഗ്യത്തിന്‍റെ പിന്‍ബലത്തില്‍ രണ്ടാമന്‍മാരായി സെമിയിലെത്തി. സെമിയില്‍ പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തപ്പോള്‍ ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 10 വിക്കറ്റിന്‍റെ ദയനീയ തോല്‍വി വഴങ്ങുകയായിരുന്നു. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 137 റണ്‍സെടുത്തപ്പോള്‍ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios