ഏറ്റവും മികച്ച പങ്കാളി, ഐപിഎല്ലില്‍ വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പം ശിഖര്‍ ധവാന്‍

ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബിന് നയിച്ച് ഇറങ്ങിയ ധവാന്‍ രണ്ടാം വിക്കറ്റില്‍ ഭാനുക രാജപക്സെക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പഞ്ചാബിന് വമ്പന്‍ സ്കോറിലേക്കുള്ള അടിത്തറയിട്ടിരുന്നു.

Shikhar Dhawan equalls Virat Kohli in most 50-plus partnerships in IPL gkc

മൊഹാലി: ഐപിഎല്ലിലെ ഇതിഹാസങ്ങളുടെ കണക്കെടുക്കുമ്പോള്‍ അധികമാരും പരിഗണിക്കാത്ത പേരാണ് ശിഖര്‍ ധവാന്‍റേത്. വിരാട് കോലിയും ക്രിസ് ഗെയ്‌ലും എ ബി ഡിവില്ലിയേഴ്സും രോഹിത് ശര്‍മയുമെല്ലാം കണക്കെടുപ്പില്‍ പെടുമ്പോഴും ധവാനെ അധികം ആരും പരിഗണിക്കാറില്ല. എന്നാല്‍ കോലിയടക്കമുള്ള താരങ്ങള്‍ക്കൊപ്പം താനും ഐപിഎല്ലിലെ ഇതിഹാസ താരങ്ങളിലൊരാളാണെന്ന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ് ശിഖര്‍ ധവാന്‍ ഇപ്പോള്‍.

ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബിന് നയിച്ച് ഇറങ്ങിയ ധവാന്‍ രണ്ടാം വിക്കറ്റില്‍ ഭാനുക രാജപക്സെക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പഞ്ചാബിന് വമ്പന്‍ സ്കോറിലേക്കുള്ള അടിത്തറയിട്ടിരുന്നു. 32 പന്തില്‍ 50 റണ്‍സെടുത്ത ഭാനുക രാജപക്സെയും 29 പന്തില്‍ 40 റണ്‍സെടുത്ത ധവാനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 86 റണ്‍സാണ് അടിച്ചെടുത്തത്. ഇരുവരുടെയും ബാറ്റിംഗ് മികവില്‍ പഞ്ചാബ് 10 ഓവറില്‍ 100 റണ്‍സിലെത്തി.

സുനില്‍ ഛേത്രി ആര്‍സിബി ക്യാംപില്‍, പറക്കും ഫീല്‍ഡിംഗുമായി ഞെട്ടിച്ച് ഇന്ത്യന്‍ നായകന്‍-വിഡിയോ

രാജപക്സെക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായതിലൂടെ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച റെക്കോര്‍ഡിനപ്പമെത്താനും ധവാനായി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായ ബാറ്ററെന്ന റെക്കോര്‍ഡാണ് ധവാന്‍ സ്വന്തമാക്കിയത്. വിരാട് കോലിയുടെ റെക്കോര്‍ഡിന് ഒപ്പമാണ് ധവാനും ഇപ്പോള്‍.

ഭാനുക രാജപക്സെക്കൊപ്പം ഉയര്‍ത്തി അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ധവാന്‍റെ ഐപിഎല്‍ കരിയറിലെ 94-ാമത് അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ്. ഐപിഎല്ലില്‍ വിരാട് കോലിയും 94 അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായിട്ടുണ്ട്. 83 അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളിയായിട്ടുള്ള സുരേഷ് റെയ്നയാണ് മൂന്നാം സ്ഥാനത്ത്. ഡേവിഡ് വാര്‍ണര്‍(82), രോഹിത് ശര്‍മ(76) എന്നിവരാണ് ധവാന് പിന്നിലുള്ളവര്‍.

Latest Videos
Follow Us:
Download App:
  • android
  • ios