കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത; ടി20 ലോകകപ്പിന് മുമ്പ് എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി ഷഹീന്‍ ആഫ്രീദി

ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മെയും കെ എല്‍ രാഹുലിനെയും ഇന്നിംഗ്സിനൊടുവില്‍ വിരാട് കോലിയെയും മടക്കിയ ഷഹീന്‍ ആയിരുന്നു ഇന്ത്യയെ തകര്‍ത്തത്. രോഹിത്തിനെ ഇന്‍സ്വിംഗറില്‍ ഗോള്‍ഡന്‍ ഡക്കില്‍ പുറത്താക്കിയ ഷഹീന്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കി.

Shaheen Afridi issues warning to opponents before T20 World Cup

ലാഹോര്‍: ടി20 ലോകകപ്പിന് എട്ട് ദിവസം മാത്രം ബാക്കിയിരിക്കെ എതിരാളികള്‍ക് മുന്നറിയിപ്പുമായി പാക് പേസര്‍ ഷഹീന്‍ അഫ്രീദി. പരിക്കുമൂലം ഏഷ്യാ കപ്പും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും നഷ്ടമായ ഷഹീന്‍ അഫ്രീദി ലോകകപ്പിനുള്ള 15 അംഗ പാക് ടീമിലിടം നേടിയിരുന്നു.

ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ ബൗളിംഗ് കുന്തമുനയാവുമെന്ന് കരുതുന്ന ഷഹീന്‍, പുതിയ ചിത്രം പോസ്റ്റ് ചെയ്ത് അടിക്കുറിപ്പെഴുതിയത് കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത എന്നായിരുന്നു. ടി20  ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഒക്ടോബര്‍ 23ന് ഇന്ത്യയുമായാണ് പാക്കിസ്ഥാന്‍റെ ആദ്യ മത്സരം. കഴിഞ്ഞ ടി20 ലോകകപ്പിലും ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. ഈ മത്സരത്തിലൂടെയാണ് ഷഹീന്‍ ആരും ഭയക്കുന്ന ബൗളറായി വളര്‍ന്നത്.

ടി20 ലോകകപ്പ്: മികവ് കാട്ടാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളുടെ പേരുമായി മാര്‍ക്ക് വോ; ഇന്ത്യയില്‍ നിന്ന് ഒരാള്‍

ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മെയും കെ എല്‍ രാഹുലിനെയും ഇന്നിംഗ്സിനൊടുവില്‍ വിരാട് കോലിയെയും മടക്കിയ ഷഹീന്‍ ആയിരുന്നു ഇന്ത്യയെ തകര്‍ത്തത്. രോഹിത്തിനെ ഇന്‍സ്വിംഗറില്‍ ഗോള്‍ഡന്‍ ഡക്കില്‍ പുറത്താക്കിയ ഷഹീന്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കി.

ഷഹീന് പുറമെ ഏഷ്യാ കപ്പില്‍ തിളങ്ങിയ നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈന്‍ എന്നിവരടങ്ങുന്നതാണ് പാക് പേസ് നിര. ബൗളിംഗില്‍ കരുത്തരാണെങ്കിലും ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും കഴിഞ്ഞാല്‍ മധ്യനിരയില്‍ വിശ്വസ്തരാരുമില്ലെന്നതാണ് പാക് ടീം നേരിടുന്ന വലിയ പ്രതിസന്ധി. ബാബറും റിസ്‌വാനും മികച്ച ഫോമിലാണെങ്കിലും ഇരുവരും നേരത്തെ പുറത്താവുന്ന മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ ബാറ്റിംഗ് നിര സമ്മര്‍ദ്ദത്തിലാവുന്നത് പതിവ് കാഴ്ചയാണ്.

ടി20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീം: Babar Azam (c), Shadab Khan, Asif Ali, Haider Ali, Haris Rauf, Iftikhar Ahmed, Khushdil Shah, Mohammad Hasnain, Mohammad Nawaz, Mohammad Rizwan, Mohammad Wasim, Naseem Shah, Shaheen Shah Afridi, Shan Masood, Usman Qadir. Standby Players: Fakhar Zaman, Mohammad Haris, Shahnawaz Dahani.

Latest Videos
Follow Us:
Download App:
  • android
  • ios