കോലി, രോഹിത്, ജഡ്ഡു, അശ്വിന്‍ ഇവരെല്ലാം കളിച്ച അവസാന ഹോം ടെസ്റ്റ്! കര്‍ശന നടപടിയുമായി ബിസിസിഐ

തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പ്രതീക്ഷകളും അസ്ഥാനത്തായി. നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

seniors played their last home test BCCI to take strict action after whitewash

മുംബൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരിയതോടെ ആപ്പിലായിരിക്കുകയാണ് ബിസിസിഐ. ടീം നാണംകെട്ട് തോറ്റതോടെ കടുത്ത നടപടിയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പരമ്പരയില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഇരുവരുമാണ് പരമ്പരയില്‍ ഏറ്റവും മോശം ഫോമിലായതും അതിന്റെ ഫലമായി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടതും.

രോഹിത്, കോലി, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരുമിച്ച് കളിക്കുന്ന അവസാന ഹോം ടെസ്റ്റായിരിക്കും ഇതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സീനിയര്‍ താരങ്ങളുടെ ഭാവി വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം തീരുമാനിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലെ തോല്‍വിക്ക് ശേഷം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നു. 

മോശമാണീ റെക്കോര്‍ഡുകള്‍! ഗംഭീര്‍-രോഹിത് ഇറയില്‍ ഇന്ത്യ വിയര്‍ക്കുന്നു, ബാക്കി ഓസ്‌ട്രേലിയയില്‍

തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പ്രതീക്ഷകളും അസ്ഥാനത്തായി. നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇനി ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചാല്‍ മാത്രമെ മറ്റു ടീമുകളെ ആശ്രയിക്കാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ സാധിക്കൂ. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച ടീമില്‍ നിന്ന് വലിയ മാറ്റമൊന്നും ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഇന്ത്യ വരുത്തിയിട്ടില്ല. ഈ ഹോം ട്രാക്കില്‍ ഇങ്ങനെയാണെങ്കില്‍ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ എങ്ങനെയായിരിക്കുമെന്ന് കണ്ടറിഞ്ഞ് കാണാം.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയില്ലെങ്കില്‍ അടുത്ത വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള സീനിയര്‍ താരങ്ങള്‍ ഉണ്ടാവില്ല. പകരം സായ് സുദര്‍ശന്‍, ദേവദത്ത് പടിക്കല്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് സെലക്ഷന്‍ കമ്മിറ്റി അവസരം നല്‍കിയേക്കാം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനായി വാഷിംഗ്ടണ്‍ സുന്ദര്‍ ഉയര്‍ന്നുവന്നിരുന്നു. ഇതോടെ ആര്‍ അശ്വിന് പകരക്കാരനെ തേടേണ്ട അവസ്ഥ ഉണ്ടാവില്ല. രവീന്ദ്ര ജഡേജയുടെ പകരക്കാരനായി അക്‌സര്‍ പട്ടേലും ഉയര്‍ന്നുവന്നിട്ടുണ്ട്, കൂടാതെ മാനവ് സുതറും പ്രതീക്ഷയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios