ദുലീപ് കളിക്കണമെന്ന് പറഞ്ഞിട്ടും പിന്മാറി; കോലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണം
റെഡ് ബോള്‍ സീസണിന് മുമ്പ് എല്ലാ താരങ്ങളേയും ബെംഗളൂരുവിലും അനന്തപുരിലും നടക്കുന്ന ദുലീപ് ട്രോഫിയില്‍ കളിപ്പിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി പദ്ധതിയിട്ടിരുന്നു.
മുംബൈ: ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടതിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണം. ടെസ്റ്റ് സീസണിന് മുന്നോടിയായി, ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ ഹോം പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി സീനിയര്‍ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തയ്യാറെടുപ്പിന്റെ ഭാഗമായി മുന്‍നിര ഇന്ത്യന്‍ താരങ്ങള്‍ ദുലീപ് ട്രോഫിയില്‍ കളിക്കണെന്നായിരുന്നു ആവശ്യം. എന്നാല്‍ താരങ്ങള്‍ വിസമ്മതിക്കുകയായിരുന്നു. ജൂണില്‍ നടന്ന ഐസിസി ടി20 ലോകകപ്പ് വിജയത്തിന് ശേഷം മുന്‍നിര ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരു മാസത്തെ ഇടവേളയുണ്ടായിരുന്നു.
റെഡ് ബോള്‍ സീസണിന് മുമ്പ് എല്ലാ താരങ്ങളേയും ബെംഗളൂരുവിലും അനന്തപുരിലും നടക്കുന്ന ദുലീപ് ട്രോഫിയില്‍ കളിപ്പിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി പദ്ധതിയിട്ടിരുന്നു. സെപ്തംബര്‍ 5 മുതല്‍ സെപ്റ്റംബര്‍ 22 വരെയായിരുന്നു ടൂര്‍ണമെന്റ്. മറ്റ് പ്രധാന താരങ്ങള്‍ക്കൊപ്പം രോഹിത് ശര്‍മയും വിരാട് കോലിയും ആദ്യം സമ്മതം അറിയിച്ചതായാണ് വിവരം. എന്നിരുന്നാലും, താരങ്ങളില്‍ ചിലര്‍ പിന്നീട് അവരുടെ പേരുകള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവര്‍ക്കൊപ്പം ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര എന്നിവര്‍ വിട്ടുനിന്നപ്പോള്‍ ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കാന്‍ സമ്മതിച്ച രവീന്ദ്ര ജഡേജയെ വിട്ടയക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.
സ്‌നേഹിച്ചതിന് നന്ദി! രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടതിന് പിന്നാലെ വികാരാധീനനായി ജോസ് ബട്‌ലര്‍
ഹോം ടെസ്റ്റ് സീസണിന് മുമ്പ് ദുലീപ് ട്രോഫിയില്‍ കളിച്ചവരില്‍ ശുഭ്മാന്‍ ഗില്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ഉള്‍പ്പെടുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സീനിയര്‍ ബാറ്റര്‍ വിരാട് കോലിക്കും മോശം പരമ്പരയായിരുന്നു. തന്റെ അവസാന 10 ഇന്നിംഗ്സുകളില്‍ കോലിക്ക് 192 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. രോഹിത് നേടിയത് 133 റണ്‍സ് മാത്രം. 2015ലാണ് രോഹിത് അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. കോലി 2012 സീസണിലും.
മിക്ക സീനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശാന്‍ സാധിച്ചിരുന്നില്ല. പ്രത്യേകിച്ച് ന്യൂസിലന്‍ഡിനെതിരെ. ഹോം ഗ്രൗട്ടിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ടേണിംഗ് ബോളിനെതിരെ കളിക്കുന്നതിലും അവര്‍ പരാജയപ്പെട്ടു.