അടിച്ചു കേറി വാ.., ഒരേയൊരു സെഞ്ചുറി, റാങ്കിംഗിൽ 91 സ്ഥാനങ്ങൾ ഉയ‍ർന്ന് സഞ്ജു; പന്തിനെയും കിഷനെയും പിന്നിലാക്കി

ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി മലയാളി താരം സഞ്ജു സാംസണ്‍.

Sanju Samson rises 91 places in ICC Men's T20 Batting Rankings

ദുബായ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ചുറി നേടിയതിലൂടെ ടി20 ബാറ്റിംഗ് റാങ്കിംഗിൽ വമ്പന്‍ കുതിപ്പുമായി മലയാളി താരം സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ ടി20 റാങ്കിംഗില്‍ സഞ്ജു 91 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 449 റേറ്റിംഗ് പോയന്‍റുമായി 65-ാം സ്ഥാനത്തെത്തി. ഇന്ത്യൻ താരങ്ങളായ റിഷഭ് പന്ത്(95), ഇഷാന്‍ കിഷന്‍(82), ശിവം ദുബെ(82) എന്നിവരെയും സഞ്ജു റാങ്കിംഗില്‍ പിന്നിലാക്കി.

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് റാങ്കിംഗില്‍ കുതിച്ച മറ്റൊരു ഇന്ത്യൻ താരം. 255 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ നിതീഷ് കുമാര്‍ റെഡ്ഡ 72-ാം സ്ഥാനത്തെത്തി. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വിരാട് കോലി(61), രോഹിത് ശര്‍മ(54) എന്നിവരെയും വൈകാതെ സഞ്ജു മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 52-ാം സ്ഥാനത്തെത്തിയപ്പോൾ 22 സ്ഥാനങ്ങള്‍ ഉയര്‍ന്ന റിങ്കു സിംഗ് 43-ാം റാങ്കിലാണ്.

'അവനോട് മുട്ടാൻ നില്‍ക്കേണ്ട, അവനിപ്പോൾ ഡിഎസ്‌പിയാണ്'; സിറാജിനോട് കോര്‍ത്ത കോണ്‍വേയോട് ഗവാസ്കര്‍

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കളിക്കാതിരുന്ന യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്താണ്.  ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ ട്രാവിസ് ഹെഡ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ടി20 ബൗളിംഗ് റാങ്കിംഗില്‍ രവി ബിഷ്ണോയ് ആണ് നേട്ടമുണ്ടാത്തിയ ഇന്ത്യൻ താരം. ബംഗ്ലാദേശിനെതിരായ അവസാന ടി20യില്‍ മാത്രം കളിച്ച് മൂന്ന് വിക്കറ്റെടുത്ത ബിഷ്ണോയ് നാലു സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഒമ്പതാം സ്ഥാനത്തെത്തി. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബൗളറും രവി ബിഷ്ണോയ് അണ്. ടി20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നാം സ്ഥാനത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios