എല്ലാം സെലക്റ്റര്‍മാരുടെ കൈകളിലാണ്! ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉണ്ടാകുമോ എന്നതിനെ കുറിച്ച് സഞ്ജു

മത്സരം കാണാന്‍ സഞ്ജുവും എത്തുന്നുണ്ട്. അദ്ദേഹം ഇന്ന് തിരുവനന്തപുരത്തിറങ്ങി. ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷമാണ് സഞ്ജുവെത്തുന്നത്. അദ്ദേഹം മാധ്യമങ്ങളുമായി സംസാരിച്ചു.

Sanju Samson reached in Trivandrum ahead of first T20 against South Africa

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇല്ലെങ്കിലും സഞ്ജു സാംസണിന്റെ പേര് സജീവമായി കേള്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ടീം ആദ്യ ടി20യിക്കായി തിരുവനന്തപുരത്ത് ഇറങ്ങിയത് മുതല്‍ ആരാധകര്‍ സഞ്ജുവിനായി ജയ് വിളിക്കുകയാണ്. ഇന്ത്യന്‍ ടീമിലെ താരങ്ങളും ആവേശത്തോടെയാണ് ആരാധകരുടെ ആര്‍പ്പുവിളി ഏറ്റെടുത്തത്. സൂര്യകുമാര്‍ യാദവ് സഞ്ജുവിന്റെ ഫോട്ടോ ആരാധകര്‍ക്ക് മുന്നില്‍ കാണിച്ചത് വൈറലാവുകയും ചെയ്തു. 

മത്സരം കാണാന്‍ സഞ്ജുവും എത്തുന്നുണ്ട്. അദ്ദേഹം ഇന്ന് തിരുവനന്തപുരത്തിറങ്ങി. ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷമാണ് സഞ്ജുവെത്തുന്നത്. അദ്ദേഹം മാധ്യമങ്ങളുമായി സംസാരിച്ചു. മികച്ചൊരു മത്സരം കാണാനാവട്ടെയെന്ന് സഞ്ജു പറഞ്ഞു. സഞ്ജുവിന്റെ വാക്കുകള്‍... ''നല്ലൊരു മത്സരം കാണാനാവുമെന്നാണ് പ്രതീക്ഷ. നമ്മുടെ നാട്ടുകാര്‍ക്ക് മുന്നില്‍ നന്നായിട്ട് കളിക്കാന്‍ സാധിക്കട്ടെ. ആരാധകര്‍ നല്‍കുന്ന പിന്തുണയില്‍ ഏറെ സന്തോഷം. ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ നടന്ന് മികച്ച പരമ്പരയായിരുന്നു. അവരും നല്ല ടീമായിരുന്നു. നല്ല പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചതില്‍ സന്തോഷം.'' സഞ്ജു പറഞ്ഞു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര: ഷമിയും ഹൂഡയും പുറത്ത്; ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയെ കുറിച്ചും സഞ്ജു സംസാരിച്ചു. ''ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിലുണ്ടാകുമോ എന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. എല്ലാം സെലക്റ്റര്‍മാരുടെ കൈകളിലാണ്, നോക്കാം.'' സഞ്ജു പറഞ്ഞു. സഞ്്ജുവിനൊപ്പം തന്നെയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും യാത്ര ചെയ്തത്. ഗാംഗുലിയോട് സംസാരിക്കാന്‍ ആയില്ലെന്നും അദ്ദേഹം നല്ല ഉറക്കത്തിലായിരുന്നുവെന്നും സഞ്ജു കൂട്ടിചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍, ഷഹ്ബാസ് അഹമ്മദ്.

സ്ഥിരത വേണം, ആഭ്യന്തര ക്രിക്കറ്റ് കളിക്കൂ! സഞ്ജു സാംസണ് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ നിര്‍ദേശം

Latest Videos
Follow Us:
Download App:
  • android
  • ios