ദുലീപ് ട്രോഫിക്കിടെ തന്നെ സൂര്യ അക്കാര്യം സംസാരിച്ചിരുന്നു! സഞ്ജു രഹസ്യം വെളിപ്പെടുത്തുന്നു
പത്ത് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മലയാളി താരത്തിന്റെ ഇന്നിംഗ്സ്.
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യ 61 റണ്‍സിനാണ് ജിയച്ചത്. മത്സരത്തില്‍ നിര്‍ണായകമായത് ഓപ്പണര്‍ സഞ്ജു സാംസണിന്റെ പ്രകടനമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ (50 പന്തില്‍ 107) സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചെടുത്തത്. മറ്റുതാരങ്ങള്‍ പരാജയപ്പെട്ട ഗ്രൗണ്ടിലാണ് സഞ്ജു അവിശ്വസനീയ പ്രകടനം പുറത്തെടുത്തത്. പത്ത് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മലയാളി താരത്തിന്റെ ഇന്നിംഗ്സ്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.5 പന്തില്‍ 141ന് എല്ലാവരും പുറത്താവുകയായിരുന്നു. സഞ്ജു തന്നെയായിരുന്നു മത്സരത്തിലെ താരം.
ഇപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു. ''ഞാന്‍ ദുലീപ് ട്രോഫി കളിക്കുമ്പോള്‍, സൂര്യ എന്നോട് സംസാരിച്ചിരുന്നു. അടുത്ത ഏഴ് മത്സരങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യ എനിക്ക് ഉറപ്പ് നല്‍കി. അത് എത്ര സ്‌കോര്‍ ചെയ്താലും തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്ന് സൂര്യ പറഞ്ഞിരുന്നു. ക്യാപ്റ്റനില്‍ നിന്ന് ഇത്തരമൊരു വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നല്‍കുന്നത്.'' സഞ്ജു ജിയോ സിനിമയോട് പറഞ്ഞു.
ജലജ് സക്‌സേന വീണ്ടും സക്‌സസ്, 11 വിക്കറ്റ്! രഞ്ജിയില്‍ യുപിക്കെതിരെ കേരളത്തിന് കൂറ്റന്‍ ജയം
ഇപ്പോഴത്തെ ഫോമിനെ കുറിച്ച് സംസാരിച്ചാന്‍ ഇമോഷണലാവുമെന്നും സഞ്ജു. ''എന്റെ സമീപകാല ഫോമിനെക്കുറിച്ച് ഞാന്‍ ഒരുപാട് ചിന്തിച്ചാല്‍, ഞാന്‍ അല്‍പ്പം വികാരാധീനനാകും. 10 വര്‍ഷത്തെ കഷ്ടപ്പാടിനൊടുവിലാണ് ഇത്രയുമൊക്കെ സംഭവിക്കുന്നത്. ഞാനിത് ആസ്വദിച്ചുകൊണ്ടിരിക്കുന്നു. എന്റെ കരിയറില്‍ എനിക്ക് വിജയത്തേക്കാള്‍ കൂടുതല്‍ പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ പരാജയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്വന്തം കഴിവിനെ സംശയിക്കാന്‍ തുടങ്ങും. എന്നാല്‍ അതില്‍ നിന്നെല്ലാം മുന്നേറാന്‍ സാധിച്ചു.'' സഞ്ജു വ്യക്തമാക്കി.
വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും സഞ്ജു വ്യക്തമാക്കി. ''പിച്ചില്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. നന്നായി കളിക്കാന്‍ സാധിക്കുന്നു. ഇപ്പോഴത്തെ എന്റെ ഫോം പരമാവധി ഉപയോഗപ്പെടുത്തുന്നുവെന്ന് നിങ്ങള്‍ക്ക് പറയാം. ആക്രമണോത്സുക കാണിക്കേണ്ടതിനെ കുറിച്ച് നമ്മള്‍ സംസാരിച്ചിക്കാറുണ്ട്. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്റെ നേട്ടങ്ങള്‍ക്ക് പ്രധാന്യം നല്‍കണം. മൂന്നോ നാലോ പന്തുകള്‍ കളിച്ച ശേഷം അടുത്ത് ബൗണ്ടറി നേടാനാണ് ശ്രമിക്കുക. ഞാനും അതിന് ശ്രമിച്ചത്. അത് ചിലപ്പോള്‍ വിജയിക്കും. ചിലപ്പോള്‍ പരാജയപ്പെടും. ഇന്നത്തെ ദിവസം എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചു. പരമ്പരയില്‍ ജയത്തോടെ തുടങ്ങാനായതിലും സന്തോഷം. ദക്ഷിണാഫ്രിക്കയ്ക്ക് നാട്ടില്‍ നടക്കുന്ന പരമ്പരയാണെന്നുള്ള ഗുണമുണ്ട്. അവര്‍ മികച്ച ടീമാണ്. അതുകൊണ്ടുതന്നെ പരമ്പര നന്നായി തുടങ്ങണമായിരുന്നു, അതിന് സാധിച്ചതില്‍ സന്തോഷം.'' സഞ്ജു മത്സരത്തിന് ശേഷം പറഞ്ഞു.
ഓസ്‌ട്രേലിയ എയും ഇന്ത്യയെ തൂത്തുവാരി! എ ടീമിനെതിരായ വിജയം ആറ് വിക്കറ്റിന്, പരമ്പര
22 പന്തില്‍ 25 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രവി ബിഷ്ണോയ് 28 റണ്‍സിന് 3 വിക്കറ്റെടുത്തു. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.