സഞ്ജു വിവാദങ്ങള്‍ക്കില്ല! മക്ഗുര്‍ക്കിനും സ്റ്റബ്‌സിനും മുഴുവന്‍ മാര്‍ക്ക്; വിവാദ പുറത്താകലിനെ കുറിച്ച് മൗനം

സഞ്ജു വിവാദ പുറത്താകലിനൊന്നും സംസാരിച്ചതുമില്ല. പകരം മത്സരത്തില്‍ എന്തുകൊണ്ട് തോറ്റുവെന്ന കാരണം മാത്രമാണ് സഞ്ജു പറഞ്ഞത്.

sanju samson on how rajasthan royals lost to delhi capitals in ipl 2023

ദില്ലി: ഐപിഎല്ലില്‍ ടിവി അംപയറുടെ വിവാദ തീരുമാനം കാരണം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ഡല്‍ഹി കാപിറ്റല്‍സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരം. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സംസണിന്റെ പുറത്താകലാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ടി വി അംപയറുടെ തെറ്റായ തീരുമാനത്തിന്റെ പുറത്താണ് സഞ്ജു പുറത്തായതെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെയല്ല, സഞ്ജു ഔട്ടാണെന്ന് പറയുന്നുവരുമുണ്ട്. അംപയര്‍ ഔട്ട് വിളിച്ചതോടെ സഞ്ജുവിന് പുറത്ത് പോവേണ്ടി വന്നു. തീരുമാനം നിര്‍ണായകമാവുകയും ചെയ്തു. 46 പന്തില്‍ 86 റണ്‍സാണ് സഞ്ജു നേടിയത്. താരം ക്രീസിലുണ്ടായിരുന്നെങ്കില്‍ രാജസ്ഥാന് വിജയസാധ്യതയുമുണ്ടായിരുന്നു. 

എന്നാല്‍ മത്സരശേഷം സഞ്ജു വിവാദ പുറത്താകലിനെ കുറിച്ചൊന്നും സംസാരിച്ചതുമില്ല. പകരം മത്സരത്തില്‍ എന്തുകൊണ്ട് തോറ്റുവെന്ന കാരണം മാത്രമാണ് സഞ്ജു പറഞ്ഞത്. രാജസ്ഥാന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''മത്സരം ഞങ്ങളുടെ കയ്യിലായിരുന്നു. ഒരു ഓവറില്‍ 11-12 റണ്‍സ് എന്ന കണക്കിലാണ് വേണ്ടിയിരുന്നത്. അത് നേടാമായിരുന്നു. പക്ഷേ ഐപിഎല്ലില്‍ ഇങ്ങനെയൊക്കെ സംഭവിക്കും. കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സാഹചര്യം ആവശ്യപ്പെടുന്നത് എന്താണോ, അതിനോ ചേര്‍ന്ന് പോകാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ കരുതിയതിനേക്കാള്‍ പത്ത് റണ്‍സ് കൂടുതലുണ്ടായിരുന്നു ഡല്‍ഹിക്ക്. രണ്ട് ബൗണ്ടറികള്‍ തടയാന്‍ പറ്റിയിരുന്നെങ്കില്‍ സ്‌കോര്‍ മറികടക്കാന്‍ സാധിക്കുമായിരുന്നു.'' സഞ്ജു പറഞ്ഞു. 

വിവാദ പുറത്താകലിന് പിന്നാലെ സഞ്ജുവിന് പിടി വീണു! അംപയറോട് തര്‍ക്കിച്ചതിന് മാച്ച് റഫറി ഈടാക്കിയത് കനത്ത പിഴ

തന്റെ ബൗളര്‍മാരെ കുറിച്ചും സഞ്ജു സാംസാരിച്ചു. ''ഡല്‍ഹി ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് ടൂര്‍ണമെന്റില്‍ ഇതുവരെ എന്താണോ ചെയ്തത്, അത് അദ്ദേഹം ഞങ്ങള്‍ക്കെതിരേയും തുടര്‍ന്നു. എന്നാല്‍ ടീമിന് തിരിച്ചുവരാനായി. ഞങ്ങള്‍ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടു. പക്ഷേ എല്ലാ മത്സരങ്ങളിലും പൊരുതിയാണ് പരാജയം സമ്മതിച്ചത്. വിജയ വഴിയിലേക്ക് തിരിച്ചെത്തണം. എങ്ങനെയാണോ ഇത്രയും നാള്‍ കളിച്ചത്, ആ സാഹചര്യം തുടര്‍ന്നുമുണ്ടാണം. സന്ദീപ് ശര്‍മയ്‌ക്കെതിരെ ബാറ്റ് ചെയ്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ് അഭിനന്ദനമര്‍ഹിക്കുന്നു. മാത്രമല്ല യൂസ്‌വേന്ദ്ര ചാഹലിനെതിരേയും സ്റ്റബ്‌സ് നന്നായി കളിച്ചു. എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് കണ്ടെത്തി മുന്നോട്ട് പോകണം.'' സഞ്ജു കൂട്ടിചേര്‍ത്തു.

റണ്‍വേട്ടയില്‍ ആദ്യ മൂന്നില്‍ തിരിച്ചെത്തി സഞ്ജു! സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ കോലി പോലും ഏറെ പിന്നില്‍

ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാന് വേണ്ടി സഞ്ജു പൊരുതിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സഞ്ജുവിനെ പുറത്താകല്‍ തന്നെയാണ് മത്സരത്തില്‍ വഴിത്തിരിവായത്. തോറ്റെങ്കിലും 11 കളികളില്‍ 16 പോയന്റുമായി രാജസ്ഥാന്‍ തന്നെയാണ് പോയന്റ് പട്ടികയില്‍ രണ്ടാമത്. സ്‌കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 221-8, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 201-8.

Latest Videos
Follow Us:
Download App:
  • android
  • ios