സഞ്ജു ഒരു വലിയ സിഗ്നല്‍ തന്നിട്ടുണ്ട്! രാജസ്ഥാന്‍റെ നായകന്‍ മാത്രമായിരിക്കില്ല, പുതിയ വേഷം കൂടി ചെയ്യണം

ഓപ്പണറായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്. അടുത്ത കാലത്ത് ഇന്ത്യക്ക് വേണ്ടിയും സഞ്ജു ഓപ്പണറായിട്ടാണ് കളിക്കുന്നത്.

sanju samson on his role in rajasthan royals for upcoming season

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലം മുന്നില്‍ നില്‍ക്കെ രാജസ്ഥാന്‍ റോയല്‍സില്‍ തന്റെ റോള്‍ എന്തായിരിക്കുമെന്നുള്ള വ്യക്തമായ സൂചന നല്‍കി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്ന് സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തെ നയിച്ചത് സഞ്ജുവായിരുന്നു. ഓപ്പണറായി ക്രീസിലെത്തിയ താരം 45 പന്തില്‍ 75 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. സര്‍വീസസിനെതിരെ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 18.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഓപ്പണറായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്. അടുത്ത കാലത്ത് ഇന്ത്യക്ക് വേണ്ടിയും സഞ്ജു ഓപ്പണറായിട്ടാണ് കളിക്കുന്നത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ അവസാന അഞ്ച് ടി20 മത്സരങ്ങള്‍ക്കിടെ മൂന്ന് സെഞ്ചുറികളാണ് സഞ്ജു അടിച്ചെടുത്തത്. ഇപ്പോഴിതാ കേരളത്തിന് വേണ്ടിയും തന്റെ തര്‍പ്പന്‍ തുടരുന്നു. ഇതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ തന്റെ റോള്‍ എന്തായിരിക്കുമെന്നുള്ള കാര്യത്തില്‍ വ്യക്തമായ സൂചന ലഭിച്ച് കഴിഞ്ഞു. ജോസ് ബട്‌ലറെ ടീമില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തില്‍ സഞ്ജു തന്നെ ടീമിന്റെ ഓപ്പണറായേക്കുമെന്നുള്ള സൂചനയാണ് ലഭിക്കുന്നത്.

അങ്ങനെയെങ്കില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് കാണാം. ഇതുവരെ സഞ്ജു മൂന്നാം നമ്പറിലാണ് കളിക്കുന്നത്. മൂന്നാമത് ഇറങ്ങിയിട്ടും സഞ്ജുവിന് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാറുണ്ട്. സഞ്ജുവിന്റെ സ്ഥാനത്ത് ധ്രുവ് ജുറല്‍ കളിക്കാന്‍ സാധ്യതയേറെയാണ് നാലാമനായി റിയാന്‍ പരാഗും പിന്നാലെ ഷിംറോണ്‍ ഹെറ്റ്‌മെയറും എത്തിയേക്കും.

ഒന്നാമനായി ഫിനിഷ് ചെയ്ത് സഞ്ജു, തൊട്ടുപ്പിന്നില്‍ തിലക്! അര്‍ധ സെഞ്ചുറിക്ക് പിന്നാലെ കേരള നായകന് നേട്ടം

അടുത്തിടെ സഞ്ജുവിനെ രാജസ്ഥാന്റെ ഓപ്പണറാക്കുന്നതിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു സംസാരിച്ചിരുന്നു. ഓപ്പണറായിട്ട് കളിക്കുമ്പോഴുള്ള സഞ്ജുവിന്റെ മിടുക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായുഡു പറയുന്നത്. റായുഡുവിന്റെ വാക്കുകള്‍... ''രാജസ്ഥാന്‍ റോയല്‍സില്‍ യശസ്വി ജയ്സ്വാളിനൊപ്പം സഞ്ജുവിനെ ഓപ്പമണറാക്കി കളിപ്പിക്കണമെന്ന് ഞാന്‍ മുമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം മൂന്നാം നമ്പറില്‍ ഇറങ്ങുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിക്കാറുണ്ട്. ഓപ്പണറായി ഇറങ്ങിയാല്‍ ഇന്നിംഗ്സ് നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിന് സാധിക്കും.'' റായുഡു പറഞ്ഞു.

താനിത് പറഞ്ഞെങ്കിലും രാജസ്ഥാന്‍ അത് ചെവികൊണ്ടില്ലെന്നും റായുഡു വ്യക്തമാക്കി. ''20 ഓവറും ബാറ്റ് ചെയ്യാനുള്ള കഴിവ് സഞ്ജുവിനുണ്ട്. പ്ലേ ഓഫില്‍ കടക്കാന്‍ സഞ്ജുവിന്റെ ആ കഴിവ് നിര്‍ണായകമാണ്. എന്നാല്‍ ടോം കോഹ്ലര്‍ കാഡ്‌മോറിനെയാണ് അവര്‍ ഓപ്പണറാക്കിയത്. ആ തീരുമാനം അവരുടെ സീസണ്‍ തന്നെ ഇല്ലാതാക്കി. അക്കാര്യം ഇപ്പോഴും വേദനിപ്പിക്കുന്നു.'' റായുഡു കൂട്ടിച്ചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios