ആദ്യ അഞ്ചിലെത്തണോ അതോ ആദ്യ മൂന്നിലെത്തണോ? തിളങ്ങിയാല്‍ സഞ്ജുവിന് രണ്ട് സാധ്യതകള്‍; കണക്കുകളിങ്ങനെ

ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ കളിക്കാനെത്തുമ്പോള്‍ സഞ്ജുവിന് വേണമെങ്കില്‍ നില മെച്ചപ്പെടുത്താം. എട്ടാം സ്ഥാനത്തുള്ള പരാഗ് (409), ഒമ്പതാമതുള്ള പന്ത് (398) എന്നിവരുടെ പ്രകടനം കൂടി നോക്കണമെന്ന് മാത്രം.

sanju samson looking to upgrade his position in top run getter in ipl 2024

ദില്ലി: ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ഏറെ പത്താം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായതാണ് സഞ്ജുവിന് തിരിച്ചടിയാത്. 10 മത്സരങ്ങള്‍ കളിച്ച സഞ്ജുവിന് 385 റണ്‍സാണുള്ളത്. ഇന്നലെ മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മയ്ക്ക് സഞ്ജുവിനെ പിന്തള്ളി ആദ്യ പത്തിലെത്താനുള്ള അവസരമുണ്ടായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ തിലക് 37 റണ്‍സുമായി പുറത്താവാതെ നിന്നു. ഇപ്പോള്‍ 384 റണ്‍സുമായി സഞ്ജുവിന് പിന്നില്‍ 11-ാം സ്ഥാനത്താണ് തിലക്. 

ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ കളിക്കാനെത്തുമ്പോള്‍ സഞ്ജുവിന് വേണമെങ്കില്‍ നില മെച്ചപ്പെടുത്താം. എന്നാല്‍ എട്ടാം സ്ഥാനത്തുള്ള റിയാന്‍ പരാഗ് (409), ഒമ്പതാമതുള്ള റിഷഭ് പന്ത് (398) എന്നിവരുടെ പ്രകടനം കൂടി നോക്കണമെന്ന് മാത്രം. എന്നാല്‍ സഞ്ജു ആദ്യ അഞ്ചിലെങ്കിലുമെത്തുമെത്തുന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 47 റണ്‍സ് നേടിയാല്‍ സഞ്ജുവിന് ആദ്യ അഞ്ചിലെത്താം. 431 റണ്‍സ് നേടിയ കെ എല്‍ രാഹുലിനെയാണ് പിന്തള്ളനാവുക. ഇനി 77 റണ്‍സ് കൂടി നേടിയാല്‍ സുനില്‍ നരെയ്‌നെ പിന്തള്ളി ആദ്യ മൂന്നിലെത്താനും സഞ്ജുവിന് സാധിക്കും.

നമുക്ക് അടിച്ച് തിമിര്‍ക്കാം ഭായ്! സഞ്ജുവിന്റെ ചോദ്യത്തിന് റിഷഭ് പന്തിന്റെ മറുപടി; പിന്നെ നടന്നത് ചരിത്രം

അതേസമയം, മുംബൈക്കെതിരെ ഇന്നലെ 48 റണ്‍സ് നേടിയ ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് വന്‍ കുതിപ്പ് നടത്തി. മത്സരത്തിന് മുമ്പ് ഒമ്പതാം സ്ഥാനത്തുണ്ടായിരുന്ന ഹെഡ് നാലാം സ്ഥാനത്തെത്തി. 10 മത്സരങ്ങളില്‍ 444 റണ്‍സാണ് ഹൈദരാബാദ് ഓപ്പണര്‍ നേടിയത്. എന്നാല്‍, ആദ്യ മൂന്ന് സ്ഥാനങ്ങള്‍ മാറ്റമില്ലതെ തുടരുന്നു. റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി ഒന്നാമതുണ്ട്. 11 മത്സരങ്ങളില്‍ 542 റണ്‍സുമായാണ് വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 

കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് ഇറങ്ങിയപ്പോള്‍ ഓറഞ്ച് ക്യാപ് തിരിച്ചു പിടിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്വാദിന് അവസരം ഉണ്ടായിരുന്നെങ്കിലും 21 പന്തില്‍ 32 റണ്‍സെടുത്ത് പുറത്തായതോടെ അവസരം നഷ്ടമായി. 541 റണ്‍സുമായി വിരാട് കോലിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് റുതുരാജ് ഇപ്പോള്‍. കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ബാധ്യതയാകുമോ രോഹിത് ശര്‍മ? ഐപിഎല്ലിലെ മോശം ഫോമിന് പിന്നാലെ നായകന് ട്രോള്‍ 

അവസാന മത്സരത്തില്‍ ലഖ്നൗവിനെതിരെ 39 പന്തില്‍ 81 റണ്‍സടിച്ച നരെയ്ന്‍ 11 മത്സരങ്ങളില്‍ 461 റണ്‍സുമായാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഐപിഎല്‍ കരിയറിലാദ്യമായാണ് നരെയ്ന്‍ ഒരു സീസണില്‍ 400 റണ്‍സടിക്കുന്നത്. ഹെഡിന്റെ വരവോടെ ലഖ്നൗ നായകന്‍ കെ എല്‍ രാഹുല്‍ 431 റണ്‍സുമായി അഞ്ചാം സ്ഥാനത്തേക്ക് വീണു. 429 റണ്‍സുമായി കൊല്‍ക്കത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ട് രാഹുലിന് തൊട്ടു പിന്നില്‍ ആറാം സ്ഥാനത്തുണ്ട്. സായ് സുദര്‍ശന്‍ (424), റിയാന്‍ പരാഗ് (409), റിഷഭ് പന്ത് (398), സഞ്ജു സാംസണ്‍ (385) എന്നിവരാണ് ഏഴ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍.

Latest Videos
Follow Us:
Download App:
  • android
  • ios