ദക്ഷിണാഫ്രിക്കയും പച്ച മലയാളത്തില്‍ പറയുന്നു 'പൊളിക്ക് മച്ചാനെ'! സഞ്ജുവിനെ പിന്തുണച്ച് ആരാധകര്‍ - വീഡിയോ

ലോകമെമ്പാടും ആരാധകരുള്ള സഞ്ജുവിന് ദക്ഷിണാഫ്രിക്ക പിന്തുണ ലഭിക്കുന്നുണ്ട്. ഗ്യാലറിയില്‍ സഞ്ജുവിനെ കുറിച്ചെഴുതികണ്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.

sanju samson fans supports him after he scored half century against south africa

പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഗംഭീര തിരിച്ചുവരവാണ് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ നടത്തിയത്. രാജ്യാന്തര ക്രിക്കറ്റിലെ കന്നി സെഞ്ചുറി നേടിയ താരം ഇതുവരെ 108 റണ്‍സാണ് നേടിയത്. രണ്ടാം ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും 12 റണ്‍സിന് മലയാളി താരം പുറത്തായിരുന്നു. എന്നാല്‍ ഇത്തവണ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു ശ്രദ്ധയോടെ കളിച്ചു. മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്. 

ലോകമെമ്പാടും ആരാധകരുള്ള സഞ്ജുവിന് ദക്ഷിണാഫ്രിക്ക പിന്തുണ ലഭിക്കുന്നുണ്ട്. ഗ്യാലറിയില്‍ സഞ്ജുവിനെ കുറിച്ചെഴുതികണ്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. അതും മലയാളത്തിലാണ് ആരാധകര്‍ പോസ്റ്റര്‍ ഉയര്‍ത്തിയിരിക്കുന്നത്. അതില്‍ മലയാളത്തില്‍ എഴുതിയിരിക്കുന്നത് 'പൊളിക്ക് മച്ചാനെ' എന്നായിരുന്നു. പോസ്റ്റര്‍ ചെയ്തത് എന്തായാലും മലയാളികള്‍ ആണെന്നുള്ളതില്‍ സംശയമൊന്നുമില്ല. ഇതുമായി ബന്ധപ്പെട്ട വന്ന ചില പോസ്റ്റുകള്‍ വായിക്കാം...

രണ്ടാം മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. അതേസമം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തി. വിരലിന് പരിക്കേറ്റ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് ഇന്ന് പ്ലേയിംഗ് ഇലവനിലില്ല. പകരം രജത് പാട്ടീദാര്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിക്കുന്നു. ബൗളിംഗില്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ യുവതാരങ്ങള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരമാണിതെന്ന് ടോസിനുശേഷം ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പറഞ്ഞു.

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): സായ് സുദര്‍ശന്‍,സഞ്ജു സാംസണ്‍, രജത് പതിദാര്‍, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവന്‍): റീസ ഹെന്‍ഡ്രിക്‌സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡെര്‍ ഡസ്സെന്‍, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, ലിസാഡ് വില്യംസ്, ബ്യൂറാന്‍ ഹെന്‍ഡ്രിക്‌സ്.

ഈ സീസണ്‍ മുമ്പ് തന്നെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കും! വന്‍ ട്വിസ്റ്റുകള്‍ക്ക് വീണ്ടും സാധ്യത

Latest Videos
Follow Us:
Download App:
  • android
  • ios