Asianet News MalayalamAsianet News Malayalam

കടുവകളുടെ മേല്‍ സംഹാരതാണ്ഡവം, സഞ്ജുവിന് സെഞ്ചുറി; ബംഗ്ലാദേശിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.

sanju samson completes first t20 century against bangladesh
Author
First Published Oct 12, 2024, 8:12 PM IST | Last Updated Oct 12, 2024, 8:12 PM IST

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മത്സരം പുരോഗമിക്കുമ്പോള്‍ സഞ്ജു സാംസണ്‍ 40 പന്തില്‍ 100 റണ്‍സുമായി ബാറ്റിംഗ് തുടരുന്നു. സഞ്ജുവിനൊപ്പം സൂര്യകുമാര്‍ യാദവാണ് (65) ക്രീസിലുള്ളത്. ഇരുവരുടേയും ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തിട്ടുണ്ട്. അഭിഷേക് യാദവിന്റെ (4) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തന്‍സിം ഹസന്‍ സാക്കിബിനായിരുന്നു വിക്കറ്റ്. പിന്നീടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. സ്പിന്‍-പേസ് ഭേദമില്ലാതെ ബംഗ്ലാ ബൗളര്‍മാരെ സഞ്ജു തലങ്ങും പായിച്ചു. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്. 

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സീനിയര്‍ താരം മുഹമ്മദുള്ളയുടെ അവസാന ട്വന്റി 20യില്‍ ആശ്വാസ ജയത്തിനായി ബംഗ്ലാദേശ്.ബാറ്റര്‍മാരുടെ നിറംമങ്ങിയ പ്രകടനമാണ് ബംഗ്ലാദേശിന്റെ പ്രധാന പ്രതിസന്ധി. ബൗളിംഗ് നിരയ്ക്കും സ്ഥിരതയില്ല.അടുത്ത മാസം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നാല് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കളിക്കുന്നുണ്ട്. ഈ ടീമിലേക്ക് പരിഗണിക്കപെടണമെങ്കില്‍ സഞ്ജുവിന് ഹൈദരാബാദിലെങ്കിലും വലിയ സ്‌കോര്‍ നേടിയെ മതിയാവു. ആദ്യ രണ്ട് മത്സരങ്ങളിലും വലിയ സ്‌കോര്‍ നേടാതെ പുറത്തായ ഓപ്പണര്‍ അഭിഷേക് ശര്‍മക്കും മത്സരം നിര്‍ണായകമാണ്.

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്.

ബംഗ്ലാദേശ്: പര്‍വേസ് ഹൊസൈന്‍ ഇമോന്‍, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹ്‌മൂദുള്ള, മെഹിദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, റിഷാദ് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍.

Latest Videos
Follow Us:
Download App:
  • android
  • ios