സയ്യിദ് മുഷ്താഖ് അലി: ഹരിയാനക്കെതിരെ കേരളത്തിന് ടോസ്; സഞ്ജു സാംസണ്‍ തിരിച്ചെത്തി

ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്തെടുത്ത അതേ പ്രകടനം ആഭ്യന്തര ക്രിക്കറ്റിലും തുടരുമെന്നാണ് ആരാധകരുടേയും പ്രതീക്ഷ.

Sanju Samson back to team and Kerala won the toss against Haryana in Syed Mushtaq Ali

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനക്കെതിരായ മത്സരത്തില്‍ കേരളം ആദ്യം പന്തെടുക്കും. ടോസ് നേടിയ കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഹരിയാനയെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച് എട്ട് പോയിന്റുള്ള കേരളം ഗ്രൂപ്പ് സിയില്‍ ഒന്നാമതാണ്. ഹരിയാന രണ്ടാമതും. ഉയര്‍ന്ന റണ്‍റേറ്റാണ് കേരളത്തെ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്. അരുണാചല്‍ പ്രദേശ്, കര്‍ണാകട എന്നിവരെയാണ് കേരളം തോല്‍പ്പിച്ചത്.

ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷമാണ് സഞ്ജു ടീമിനൊപ്പം ചേരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്തെടുത്ത അതേ പ്രകടനം ആഭ്യന്തര ക്രിക്കറ്റിലും തുടരുമെന്നാണ് ആരാധകരുടേയും പ്രതീക്ഷ. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് പരമ്പരയില്‍ സഞ്ജുവിനെ പുറത്താക്കാന്‍ സാധിച്ചിരുന്നില്ല. കര്‍ണാടകയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. സഞ്ജു തിരിച്ചെത്തിയപ്പോള്‍ കൃഷ്ണ കുമാര്‍ വഴിമാറി. 

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരെ പന്തെറിയാന്‍ ഷഹീന്‍ അഫ്രീദി എത്തുമോ; മറുപടി നല്‍കി റമീസ് രാജ

കര്‍ണാടക, ഹരിയാന എന്നിവരെ കൂടാതെ കേരളത്തെ വെല്ലുവിളിക്കാന്‍ പറ്റിയ ടീമൊന്നും ഗ്രൂപ്പില്‍ ഇല്ലെന്ന് പറയാം. സെര്‍വീസസ്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ എന്നിവര്‍ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ സഞ്ജുവിന്റെ തിരിച്ചുവരോടെ ടീം കൂടുതല്‍ ശക്തരാവും.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, പി എ അബ്ദുള്‍ ബാസിത്, സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, ആസിഫ് കെ എം, വൈശാഖ് ചന്ദ്രന്‍.

ഹരിയാന: ഹിമാന്‍ഷു റാണ (ക്യാപ്റ്റന്‍), അങ്കിത് കുമാര്‍, ചൈതന്യ ബിഷ്‌ണോയ്, ദിനേശ് ബന, നിശാന്ത് സിന്ധു, രാഹുല്‍ തെവാട്ടിയ, സുമിത് കുമാര്‍, ജയന്ത് യാദവ്, അമിത് മിശ്ര, മോഹിത് ശര്‍മ, അമന്‍ കുമാര്‍.

Latest Videos
Follow Us:
Download App:
  • android
  • ios