ആരായിക്കും ഐപിഎല്‍ താരലേലത്തിലെ സൂപ്പര്‍സ്റ്റാറുകള്‍? ഇംഗ്ലീഷ് താരങ്ങളുടെ പേര് പറഞ്ഞ് മഞ്ജരേക്കര്‍
താരങ്ങളുടെ പേരും അദ്ദേഹം പറയുന്നുണ്ട്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനും പേസര്‍ സാം കറനും ഐപില്‍ ലേലത്തില്‍ തിളങ്ങുമെന്നാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ അഭിപ്രായം.
മുംബൈ: അടുത്തമാസം കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിന് മുന്നോടിയായി ഓരോ ടീമുകളും നിലനിര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും അന്തിമ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതോടെ അടുത്ത മാസം നടക്കുന്ന ലേലത്തില്‍ ആര്‍ക്കാകും ലോട്ടറി അടിക്കുക എന്ന ചര്‍ച്ചയും ആരാധകര്‍ക്കിടയില്‍ സജീവമായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയെങ്കിലും ബാറ്റര്‍മാര്‍ക്ക് തന്നെയായിരിക്കും താരലേലത്തില്‍ ആവശ്യക്കാരേറെ എന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
താരങ്ങളുടെ പേരും അദ്ദേഹം പറയുന്നുണ്ട്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനും പേസര്‍ സാം കറനും ഐപില്‍ ലേലത്തില്‍ തിളങ്ങുമെന്നാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സ്‌റ്റോക്‌സ് ഐപിഎല്‍ താരലേലത്തിനുണ്ടെങ്കില്‍ സംശയമില്ലാതെ പറയാം, അദ്ദേഹത്തിന് ആവശ്യക്കാര്‍ ഏറെയായിരിക്കും. അദ്ദേഹം മാച്ച് വിന്നറാണ്. ടീം പ്ലേ ഓഫ് പോലെയുള്ള വലിയ മത്സരങ്ങളിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന്റെ ശക്തി വര്‍ധിപ്പിക്കും. സാം കറനാണ് താലലേലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. അദ്ദേഹം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം ആയിരുന്നപ്പോള്‍ നന്നായി ഉപയോഗിക്കാന്‍ അവര്‍ക്കായിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് കറന്‍. അതുകൊണ്ടുതന്നെ ഐപിഎല്‍ ടീമുകള്‍ താരത്തിന് പിന്നാലെ കൂടിയേക്കാം.'' കറന്‍ പറഞ്ഞു.
ഐപിഎല്‍ ലേലത്തിലെ ടോപ് 3 വിദേശ താരങ്ങളെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര, ഇന്ത്യന്‍ താരങ്ങളില്‍ സര്‍പ്രൈസ്
എന്നാല്‍ ഇരുവരും താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഐപിഎല്ലിനായി എത്തുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടി20 ലോകകപ്പിലെ താരം കറനായിരുന്നു. മാത്രമല്ല, പാകിസ്ഥാനെതിരായ ഫൈനലില്‍ പ്ലയര്‍ ഓഫ് ദ മാച്ചുമായി. മൂന്ന് വിക്കറ്റാണ് കലാശപ്പോരില്‍ കറന്‍ വീഴ്ത്തിയത്. ഫൈനലില്‍ സ്‌റ്റോക്‌സും നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. താരം പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് രണ്ടാം തവണയും ലോകകപ്പ് നേടികൊടുത്തത്.