ക്യാപ്റ്റനാക്കാതിരുന്നത് ഹാര്‍ദ്ദിക്കിനോട് ചെയ്ത നീതികേട്, തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ പരിശീലകൻ

ഹാര്‍ദ്ദിക്കിനെ ടി20 ടീമിന്‍റെ നായകനാക്കാതിരുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കാരണം ടി20 ലോകകപ്പിന് മുമ്പ് ഹാര്‍ദ്ദിക്ക് ആയിരുന്നു ഇന്ത്യയെ ടി20യില്‍ നയിച്ചിരുന്നത്.

Sanjay Bangar slams selectors for not making Hardik Pandya as T20 Captain

മുംബൈ: സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ ടി20 ടീം ക്യാപ്റ്റനാക്കിയത് ഹാര്‍ദ്ദിക് പാണ്ഡ്യയോട് ചെയ്ത നീതികേടാണെന്ന് മുന്‍ ഇന്ത്യൻ പരിശീലകനായ സഞ്ജയ് ബംഗാര്‍. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി നിര്‍ണായക പ്രകടനം പുറത്തെടുത്ത ഹാര്‍ദ്ദിക്കിനെ സെലക്ടര്‍മാര്‍ അവഗണിക്കാന്‍ പാടില്ലായിരുന്നുവെന്നും സഞ്ജയ് ബംഗാര്‍ പറഞ്ഞു.

ഹാര്‍ദ്ദിക്കിനെ ടി20 ടീമിന്‍റെ നായകനാക്കാതിരുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. കാരണം ടി20 ലോകകപ്പിന് മുമ്പ് ഹാര്‍ദ്ദിക്ക് ആയിരുന്നു ഇന്ത്യയെ ടി20യില്‍ നയിച്ചിരുന്നത്. 2022ലെ ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്നു വിട്ടുനിന്ന രോഹിത് വീണ്ടും ടി20യില്‍ തിരിച്ചെത്തിയതോടെയാണ് ഹാര്‍ദ്ദിക്കിനെ വൈസ് ക്യാപ്റ്റനാക്കിയത്. അന്ന് രോഹിത് തിരിച്ചുവന്നില്ലായിരുന്നുവെങ്കിലും ഏകദിന ലോകകപ്പിനിടെ ഹാര്‍ദ്ദിക്കിന് പരിക്കേല്‍തിരുന്നെങ്കിലോ ഹാര്‍ദ്ദിക് തന്നെ ടി20 ടീമിനെ നയിക്കുമായിരുന്നു. ക്യാപ്റ്റനാവാന്‍ ഹാര്‍ദ്ദിക് മാത്രമാണുണ്ടായിരുന്നത്.

ബോളിവുഡ് നടിയുമായി ബന്ധമുണ്ടെങ്കിലെ ഇന്ത്യൻ ടീമിലെത്താനാവു; റുതുരാജിനെ ഒഴിവാക്കിയതിനെതിരെ മുന്‍ താരം

ഇന്ത്യൻ ടീമും ഹാര്‍ദ്ദിക്കിനെ കേന്ദ്രീകരിച്ചായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സെലക്ടര്‍മാര്‍ അപ്രതീക്ഷിത യു ടേണെടുത്ത് സൂര്യകുമാറിനെ ക്യാപ്റ്റനാക്കുകയായിരുന്നു. ക്യാപ്റ്റനാക്കാത്തത് എന്തുകൊണ്ടാണെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും മുഖ്യപരിശീലകനും ഹാര്‍ദ്ദിക്കിനോട് വിശദീകരിച്ചുവെന്നും വാര്‍ത്തകള്‍ കണ്ടിരുന്നു. എത്രതവണ വിശദീകരിച്ചാലും ഈ തീരുമാനം ഹാര്‍ദ്ദിക്കിനെ മുറിവേല്‍പ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഹാർദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി പ്രതീക്ഷകൾ തകർത്തത് ഗംഭീറല്ല, അതിന് പിന്നിൽ അജിത് അഗാർക്കറെന്ന് റിപ്പോർട്ട്

സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയതിനെക്കുറിച്ചല്ല പറയുന്നത്, ക്യാപ്റ്റനാക്കിയ സാഹചര്യത്തെക്കുറിച്ചാണ് പറയുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയെ വര്‍ഷങ്ങളോളം നയിച്ച സൂര്യകുമാറിന് ഇന്ത്യൻ ടീമിനെ നയിക്കാനാവും. പക്ഷേ അപ്പോഴും ഇത്രയും കാലം ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിച്ച ഹാര്‍ദ്ദിക്കിനോട് ചെയ്തത് നീതികേട് തന്നെയാണെന്ന് പറയേണ്ടിവരുമെന്നും ബംഗാര്‍ പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയെ 16 മത്സരങ്ങളില്‍ നയിച്ച ഹാര്‍ദ്ദിക് 10 വിജയം നേടിയപ്പോള്‍ സൂര്യകുമാറിന് കീഴില്‍ ഇന്ത്യ ഏഴ് കളികളില്‍ അഞ്ച് വിജയം നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios