സാനിയ നേരത്തെ അറിഞ്ഞു; ഷൊയ്ബ് മാലിക്കിന്‍റെ വിവാഹത്തിന് മുമ്പെ സൂചന നൽകി ഇന്‍സ്റ്റഗ്രാം പോസ്റ്റ്

എന്നാല്‍ രണ്ട് ദിവസം മുമ്പ് തന്നെ സാനിയ ഷൊയ്ബ് മാലിക്കുമായുള്ള ബന്ധം സൂചിപ്പിക്കുന്ന രീതിയില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ജീവിതത്തിലെ കഠിനപാതകള്‍ തെരഞ്ഞെടുക്കാനാണ് ആഗ്രഹമെന്ന രീതിയില്‍ സാനിയ പോസ്റ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.

Sania Mirza's Insta Story hints shoaib malik second marriage with Sana Javed

ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരവും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായെന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് ആരാധകര്‍. ഷൊയ്ബ് മാലിക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവാഹച്ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ വിവാഹ വാര്‍ത്ത അറിഞ്ഞത്. പാക് നടി സന ജാവേദിനെ ആണ് മാലിക് വീണ്ടും വിവാഹം കഴിച്ചത്.

എന്നാല്‍ രണ്ട് ദിവസം മുമ്പ് തന്നെ സാനിയ ഷൊയ്ബ് മാലിക്കുമായുള്ള ബന്ധം സൂചിപ്പിക്കുന്ന രീതിയില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ജീവിതത്തിലെ കഠിനപാതകള്‍ തെരഞ്ഞെടുക്കാനാണ് ആഗ്രഹമെന്ന രീതിയില്‍ സാനിയ പോസ്റ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.

രോഹിത്തിന് അതിന് കഴിയും പക്ഷെ കോലിയെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല, തുറന്നു പറഞ്ഞ് മുന്‍ സെലക്ടര്‍

''വിവാഹം ബുദ്ധിമുട്ടാണ്. വിവാഹമോചനവും ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. പൊണ്ണത്തടി ബുദ്ധിമുട്ടാണ്, അതുപോലെ ഫിറ്റായിരിക്കുകയെന്നുള്ളതും, ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. കടക്കെണിയിലാകുന്നത് ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതും, ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക.  ആശയവിനിമയം ബുദ്ധിമുട്ടാണ്. അതുപോലെ ആശയവിനിമയം നടത്താത്തതും. ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. ജീവിതം ഒരിക്കലും എളുപ്പമല്ല. അത് എപ്പോഴും ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. അതുകൊണ്ട് നമുക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം തെരഞ്ഞെടുക്കാം. പക്ഷെ വിവേകത്തോടെ തിരഞ്ഞെടുക്കുക.'' എന്നായിരുന്നു സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഷൊയ്ബ് മാലിക്ക് വീണ്ടും വിവാഹിതനാവുന്നുവെന്ന വാര്‍ത്തകള്‍ അറിഞ്ഞശേഷമായിരുന്നു സാനിയ ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.

മൂന്നാം വിവാഹത്തിന് സാനിയയുടെ സമ്മതം കിട്ടിയോ?, ഷൊയ്ബ് മാലിക്കിനോട് ചോദ്യവുമായി ആരാധകര്‍

2010ലാണ് സാനിയയും ഷൊയ്ബും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്കു ഒരു കുട്ടിയുമുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകന്‍റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ മുമ്പ് പലപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സാനിയ ഷൊയ്ബുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും അതുപോലെ ഒന്നായിരിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. ഔദ്യോഗികമായി സാനിയിയും ഷൊയ്ബ് മാലിക്കും വിവാഹ മോചനം നേടിയതിന് ഇപ്പോഴും സ്ഥിരീകരണമില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios