ഒരേ ടൂര്‍ണമെന്റില്‍ സമിത് ദ്രാവിഡും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും! ഇരുവരും മികച്ച ഫോമില്‍, നേര്‍ക്കുനേര്‍ വരുമോ?

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷ സംഘടിപ്പിക്കുന്ന ഡോക്ടര്‍ കെ തിമ്മപ്പിയ മെമ്മോറിയല്‍ ടൂര്‍ണമെന്റിലാണ് ഇരുവരും കളിക്കുന്നത്.

samit dravid vs arjun tendulkar who performs better in same tournament

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും. ഇരുവരും ഒരുമിച്ച് കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ചവരാണ്. രണ്ട് പേര്‍ക്കും നിരവധി ആരാധകരുമുണ്ടായിരുന്നു. രണ്ട് പേരും ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇപ്പോള്‍ ഇരുവരുടേയും മക്കളേയാണ് ക്രിക്കറ്റ് ആരാധകര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നത്. ഇതിനിടെ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡും സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ഒരേ ടൂര്‍ണമെന്റില്‍ കളിക്കുകയുണ്ടായി. എന്നാല്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നില്ലെന്ന് മാത്രം. ഈ ടൂര്‍ണമെന്റില്‍ ഇനി വരാനുള്ള സാധ്യതയും കുറവാണ്.

ടൂര്‍ണമെന്റ് ഒന്നാണെങ്കിലും ടീമുകള്‍ വ്യത്യസ്തമാണ്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷ സംഘടിപ്പിക്കുന്ന ഡോക്ടര്‍ കെ തിമ്മപ്പിയ മെമ്മോറിയല്‍ ടൂര്‍ണമെന്റിലാണ് ഇരുവരും കളിക്കുന്നത്. കെഎസ്സിഎ കോള്‍ട്ട്സിനായി സമിത് കളിക്കുന്നത്. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഗോവ ടീമിന്റെ ഭാഗമാണ്. ഇരുവരും ഓള്‍റൗണ്ടര്‍മാരാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം മാത്രം കളിച്ചിട്ടുള്ള സമിത് ദ്രാവിഡിന്റെ സെഞ്ചുറിക്കരികെ വരെയെത്തി. ഒഡീഷക്കെതിരായ മത്സരത്തില്‍ സെഞ്ചുറിക്ക് ഒമ്പത് റണ്‍സ് അകലെ താരം പുരത്താവുകയായിരുന്നു. 106 പന്തുകള്‍ നേരിട്ട സമിത് 16 ഫോറുകള്‍ ഉള്‍പ്പെടെയാണ് 91 റണ്‍സെടുത്തു. 

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിന് സര്‍ഫറാസോ അതോ രാഹുലോ? മൂന്ന് സ്പിന്നര്‍മാര്‍; ഇന്ത്യയുടെ സാധ്യത ഇലവന്‍

അതേ മത്സരത്തില്‍ ദ്രാവിഡ് 6 ഓവര്‍ പന്തെറിയുകയും ചെയ്തു. മൂന്ന് മെയ്ഡനുകള്‍ എറിഞ്ഞ് 8 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. സമിത് ഇപ്പോള്‍ ടീമിനൊപ്പമില്ല. ഇന്ത്യയുടെ അണ്ടര്‍ 19 ക്യാംപിലാണ് അദ്ദേഹം. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയ്ക്കുള്ള അണ്ടര്‍ 19 ടീമിലേക്ക് താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് ഏകദിനും രണ്ട് ചതുര്‍ദിന മത്സരങ്ങളിലുമാണ് ഇരു ടീമുകളും കളിക്കുക. സമിത് ആദ്യമായിട്ടാണ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെത്തുന്നത്.

അര്‍ജുന്‍ ടൂര്‍ണമെന്റില്‍ രണ്ട് മത്സരങ്ങളാണ് അര്‍ജുന്‍ കളിച്ചത്. 3 ഇന്നിംഗ്‌സുകളില്‍ നിന്ന് 72 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒന്നാകെ 102 പന്തുകള്‍ നേരിട്ടു. 11 ഫോറും 3 സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഇനി ബൗളിംഗിലേക്ക് വന്നാല്‍ 4 ഇന്നിംഗ്‌സുകളിലായി 55 ഓവര്‍ ബൗള്‍ ചെയ്തു. അതില്‍ 201 റണ്‍സിന് 13 വിക്കറ്റ് വീഴ്ത്തി. ഇതില്‍ ഒരു മത്സരത്തില്‍ മാത്രം 9 വിക്കറ്റ് വീഴ്ത്താന്‍ അര്‍ജുനായി.

Latest Videos
Follow Us:
Download App:
  • android
  • ios