രോഹിത് ആദ്യ ടെസ്റ്റിനില്ലെന്ന് ഉറപ്പായി, മുംബൈയില്‍ തുടരുന്നു; പെര്‍ത്തില്‍ ഇന്ത്യയെ നയിക്കുക ജസ്പ്രീത് ബുമ്ര
ഓസ്ട്രേലിയയിലേക്ക് പോകാതിരുന്ന രോഹിത് മുംബൈയിലെ റിലയന്‍സ് കോര്‍പറേറ്റ് പാര്‍ക്കില്‍ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു.
മുംബൈ: ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായി. ഓസ്ട്രേലിയയിലേക്ക് തിരിച്ച ഇന്ത്യൻ ടീമിന്‍റെ ആദ്യ സംഘത്തിനൊപ്പം രോഹിത് പോയിരുന്നില്ല. ഭാര്യ റിതിക സച്ദേവിന്‍റെ പ്രസവവുമായി ബന്ധപ്പെട്ടാണ് രോഹിത് ഇന്ത്യൻ ടീമില്‍ നിന്ന് പിതൃത്വ അവധിയെടുത്തിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഓസ്ട്രേലിയയിലേക്ക് പോകാതിരുന്ന രോഹിത് മുംബൈയിലെ റിലയന്‍സ് കോര്‍പറേറ്റ് പാര്‍ക്കില്‍ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. രോഹിത് വീണ്ടും അച്ഛനാവാന്‍ പോവുന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ്, ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ മത്സരങ്ങള്‍ കാണാന്‍ രോഹിത്തിന്‍റെ ഭാര്യ റിതിക സജ്ദേശ് ഗ്യാലറിയിലെത്തിയിരുന്നില്ല.
STAR SPORTS POSTER FOR INDIA VS AUSTRALIA 1ST TEST. 🇮🇳 pic.twitter.com/1sAZKjImoH
— Mufaddal Vohra (@mufaddal_vohra) November 13, 2024
ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റിനിടെ കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ കളിക്കുമ്പോള്‍ രോഹിത് തന്‍റെ കുടുംബത്തിലേക്ക് പുതിയ അതിഥിയെ സ്വാഗതം ചെയ്യുകയാവും എന്നായിരുന്നു ഹര്‍ഷയുടെ കമന്‍റ്. 2018ലാണ് രോഹിത്-റിതിക ദമ്പതികള്‍ക്ക് സമൈറ എന്ന ആദ്യ കുഞ്ഞ് പിറന്നത്. ഈ സമയത്ത് ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലായിരുന്ന രോഹിത്തിന് പ്രസവ സമയത്ത് ഭാര്യക്ക് അടുത്തെത്താനായിരുന്നില്ല.
ആദ്യ ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടു നിന്നാല്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാകും പെര്‍ത്തില്‍ ഇന്ത്യയെ നയിക്കുക. ആദ്യ ടെസ്റ്റിന് മുന്നോടിയായി ജസ്പ്രീത് ബുമ്രയെയും പാറ്റ് കമിന്‍സിനെയും ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയിരുന്നു. രോഹിത് ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നതിന്‍റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.
സഞ്ജു സാംസൺ സെവാഗിനെ പോലെ, ടെസ്റ്റിൽ ഓപ്പണറാക്കിയാൽ അടിച്ചു തകർക്കുമെന്ന് മുൻ പരിശീലകൻ ബിജു ജോർജ്ജ്
ആദ്യ ടെസ്റ്റിനുശേഷം ഡിസംബര്‍ ഒന്നുമുതല്‍ ഓസ്ട്രേലിയന്‍ പ്രൈമിനിസ്റ്റേഴ്സ് ഇലവനുമായി ഇന്ത്യ ദ്വിദിന പരിശീലന മത്സരത്തില്‍ കളിക്കും. കാന്‍ബറയിലെ മനൗക ഓവലിലാണ് പരിശീലന മത്സരം.ഡിസംബര്‍ ആറു മുതല്‍ അഡ്‌ലെയ്ഡ് ഓവലിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. രണ്ടാം ടെസ്റ്റിന് മുമ്പ് മാത്രമെ രോഹിത് ഓസ്ട്രേലിയയിൽ എത്താനിടിയുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക