രോഹിത് ശര്‍മ ഇനി ഇന്ത്യയുടെ ടി20 മത്സരങ്ങള്‍ക്കില്ല! മതിയാക്കിയതായി റിപ്പോര്‍ട്ട്; തീരുമാനം നേരത്തെയെടുത്തത്

ഇന്ത്യക്ക് വേണ്ടി 148 ടി20 മത്സരങ്ങളില്‍ നിന്ന് 3853 റണ്‍സാണ് രോഹിത് നേടിയത്. നാല് സെഞ്ചുറികള്‍ നേടിയിട്ടുള്ള താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 140ന് അടുത്താണ്.

rohit sharma unlikely to play t20 cricket for india in near future

മുംബൈ: ടി20 ക്രിക്കറ്റ് മതിയാക്കാനൊരുങ്ങി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായ ശേഷം രോഹിത് ഇന്ത്യയുടെ ടി20 കുപ്പായം അണിഞ്ഞിട്ടില്ല. പിന്നീട് ടീമിനെ നയിച്ചിരുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. രോഹിത് ഇനിയൊരിക്കലും ഇന്ത്യക്ക് വേണ്ടി ടി20 കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. ഇക്കാര്യം രോഹിത് ഏകദിന ലോകകപ്പിന് മുമ്പ് സെലക്റ്റര്‍മാരെ അറിയിച്ചിരുന്നു. ഇനിയൊരിക്കലും ടി20 ടീമിലേക്ക് പരിഗണിക്കരുതെന്നാണ് രോഹിത് പറഞ്ഞത്. 

ഇന്ത്യക്ക് വേണ്ടി 148 ടി20 മത്സരങ്ങളില്‍ നിന്ന് 3853 റണ്‍സാണ് രോഹിത് നേടിയത്. നാല് സെഞ്ചുറികള്‍ നേടിയിട്ടുള്ള താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 140ന് അടുത്താണ്. രോഹിത്തിന്റെ തീരുമാനത്തെ കുറിച്ച് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ... ''ഇത് പെട്ടന്നുണ്ടായ തീരുമാനമല്ല. ടി20 ലോകകപ്പിന് ശേഷം രോഹിത് ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ ഏകദിന ലോകകപ്പിലായിരുന്നു.  ഇതുമായി ബന്ധപ്പെട്ട് രോഹിത് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുമായി നേരത്തെ സംസാരിച്ചിരുന്നു. എല്ലാം രോഹിത്തിന്റെ മാത്രം തീരുമാനമായിരുന്നു.'' ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. 

നാളെ ഓസ്‌ട്രേലിയക്കെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയിലും രോഹിത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കുകയായിരുന്നു. ജൂനിയര്‍ താരങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യക്ക് പുറമെ ഇഷാന്‍ കിഷന്‍, പ്രസിദ് കൃഷ്ണ എന്നിവരാണ് ടീമിലെ ലോകകപ്പ് താരങ്ങള്‍. അവസാന രണ്ട് മത്സരങ്ങള്‍ക്ക് ശ്രേയസ് അയ്യരുമെത്തും. 

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലെ റുതുരാജ് ഗെയ്ക്വാദ്, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, അര്‍ഷദീപ് സിംഗ്, ജിതേഷ് ശര്‍മ്മ, രവി ബിഷ്‌ണോയ് എന്നിവര്‍ക്കൊപ്പം പരിക്ക് മൂലം ലോകകപ്പ് നഷ്ടമായ അക്സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറും ടീമിലുണ്ട്. അതേസമയം, മലയാളി താരം സഞ്ജു സാംസണിനെ ടീമിലേക്ക് പരിഗണിച്ചില്ല. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത റിയാന്‍ പരാഗിനേയും ഒഴിവാക്കിയിരുന്നു.

മലയാളി താരത്തെ കൈവിട്ട് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്! പകരം ആവേഷ് ഖാന്‍ ടീമിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios