അവന്‍ പ്രതിഭയാണ്, ഒന്നും പറഞ്ഞുകൊടുക്കേണ്ടതില്ല! പാകിസ്ഥാനെതിരായ ജയത്തിന് പിന്നിലെ കാരണങ്ങള്‍ നിരത്ത് രോഹിത്

മത്സരശേഷം വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചില്ലെന്ന്് അദ്ദേഹം സമ്മതിക്കുന്നുണ്ട്.

rohit sharma reaction after win against pakistan in t20 world cup

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ത്രില്ലിംഗ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടാന്‍ സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് പാകിസ്ഥാനെ തകര്‍ത്തത്. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു.

മത്സരശേഷം വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചില്ലെന്ന്് അദ്ദേഹം സമ്മതിക്കുന്നുണ്ട്. രോഹിത്തിന്റെ വാക്കുകള്‍... ''ഞങ്ങള്‍ക്ക് നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. ബാറ്റിംഗില്‍ പാതി പിന്നിടുമ്പോള്‍ ടീം നിലയിലായിരുന്നു. എന്നാല്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ടീമിന് സാധിച്ചില്ല. ഇത്തരം പിച്ചുകൡ നേടുന്ന ഓരോ റണ്ണും നിര്‍ണായകമാണ്. അവസാന മത്സരവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് അതിനേക്കാള്‍ മികച്ച വിക്കറ്റായിരുന്നു. എല്ലാവരില്‍ നിന്നുള്ള ചെറിയ ചെറിയ സംഭാവനകളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.'' രോഹിത് വ്യക്തമാക്കി.

ലോക ഒന്നാം നമ്പറാണെങ്കില്‍ പാകിസ്ഥാനെതിരെ നന്നായി കളിക്കട്ടെ! സൂര്യകുമാറിനെ വെല്ലുവിളിച്ച് മുന്‍ പാക് താരം

ബൗളര്‍മാരെ കുറിച്ചും രോഹിത് സംസാരിച്ചു. ''നമ്മുടെ ബൗളര്‍മാരില്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. പിന്നീട് പാകിസ്ഥാന്‍ ബാറ്റ് ചെയ്ത് പാതി വഴിയെത്തിയപ്പോള്‍ ഞാന്‍ സഹതാരങ്ങളോട് പറയുന്നുണ്ടായിരുന്നു, നമ്മള്‍ക്ക് സംഭവിച്ചത് പോലെ ഒരു തകര്‍ച്ച അവര്‍ക്കും സംഭവിക്കാമെന്ന്. ജസ്പ്രിത് ബുമ്ര ഓരോ മത്സരം കഴിയുമ്പോഴും മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്. കൂടുതല്‍ നിര്‍ദേശങ്ങള്‍ ബുമ്രയ്ക്ക് നല്‍കേണ്ടതില്ല, എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. ഈ ലോകകപ്പിലുടനീളം ഇതേ നിലയില്‍ തന്നെ അദ്ദേഹം മുന്നോട്ട് പോകട്ടെ. നമുക്കെല്ലാവര്‍ക്കുമറിയാം, പ്രതിഭയാണ് അദ്ദേഹം. കാണികള്‍ നല്‍കിയ പിന്തുണ എടുത്തുപറയേണ്ടതാണ്, അവര്‍ ആസ്വദിച്ചുവെന്ന് ഞാന്‍ കരുതുന്നു. ഇതൊരു തുടക്കം മാത്രമാണ്, കൂടുതല്‍ ദൂരം മുന്നോട്ട് പോവാനുണ്ട്.'' രോഹിത് വ്യക്തമാക്കി.

ദുബെയുടെ ആവശ്യമില്ല! പാകിസ്ഥാനെതിരെ സഞ്ജുവിനെ കളിപ്പിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

തോല്‍വിയോടെ പാകിസ്ഥാന്റെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഇനി കാനഡ, അയല്‍ലന്‍ഡ് എന്നിവര്‍ക്കെതിരായ പാകിസ്ഥാന്റെ മത്സരങ്ങള്‍. ഇതില്‍ ജയിച്ചാല്‍ പോലും യുഎസ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും പരാജയപ്പെടേണ്ടി വരും. ഇന്ത്യക്കും അയര്‍ലന്‍ഡിനുമെതിരേയാണ് യുഎസ് ഇനി കളിക്കേണ്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios