ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലാദ്യം! രോഹിത് നേരിട്ടത് ഇന്നേവരെ ഒരു നായകനും അനുഭവിച്ചിട്ടില്ലാത്ത വിധി

സിഡ്‌നിയില്‍ കളിക്കേണ്ടെന്ന തീരുമാനത്തിന് പിന്നിലും ഈ മോശം പ്രകടനമാണ്. രോഹിത്തിന് പകരം ജസ്പ്രിത് ബുമ്രയാണ് ടീമിനെ നയിക്കുന്നത്.

rohit sharma first indian captain to drop himself from playing squad

സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ രോഹിത് ശര്‍മ സ്വയം മാറിനിന്നതോടെ ചരിത്രത്തില്‍ ഒരൊറ്റ ഇന്ത്യന്‍ ക്യാപ്റ്റനും അനുഭവിക്കാത്ത വിധിയാണ് അദ്ദേഹത്തിന് വന്നുചേര്‍ന്നിരിക്കുന്നത്. ഫോമിലല്ലെന്നുള്ള കാര്യം മനസിലാക്കി പുറത്തിരിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുകയാണ് രോഹിത്. വെറ്ററന്‍ ഓപ്പണര്‍ക്ക് തന്റെ അഞ്ച് ഇന്നിംഗ്സുകളില്‍ ഒന്നിലും 10 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യാനായിട്ടില്ല. സിഡ്‌നിയില്‍ കളിക്കേണ്ടെന്ന തീരുമാനത്തിന് പിന്നിലും ഈ മോശം പ്രകടനമാണ്. രോഹിത്തിന് പകരം ജസ്പ്രിത് ബുമ്രയാണ് ടീമിനെ നയിക്കുന്നത്. കെ എല്‍ രാഹുല്‍ ഓപ്പണറാകും. ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് ആദ്യമായിട്ടാണെങ്കിലും ലോക ക്രിക്കറ്റില്‍ ക്യാപ്റ്റന്മാര്‍ സ്വയം മാറിനില്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ചിലത് പരിശോധിക്കാം.

മിസ്ബാ ഉള്‍ ഹഖ് (പാകിസ്ഥാന്‍, 2014)
 
2014ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ് മോശം ഫോമിലായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ 0, 15 എന്നിങ്ങനെയായിരുന്നു മിസ്ബയുടെ സ്‌കോറുകള്‍. പാകിസ്ഥാന്‍ തോല്‍ക്കുക കൂടി ചെയ്തതോടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും മൂന്നാം ഏകദിനത്തില്‍ നിന്ന് സ്വയം ഒഴിവാക്കുകയും ചെയ്തു. ഷാഹിദ് അഫ്രീദി ടീമിനെ നയിച്ചെങ്കിലും പാകിസ്ഥാന്‍ മത്സരത്തില്‍ പരാജയപ്പെട്ടു.
 
ദിനേശ് ചണ്ഡിമല്‍ (ശ്രീലങ്ക, 2014 ടി20 ലോകകപ്പ്)
 
2014 ടി20 ലോകകപ്പില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമല്‍ മോശം ഫോമിന്റെ പേരില്‍ പഴി കേട്ടിരുന്നു. സെമിഫൈനലിനും ഫൈനലിനും മുന്നോടിയായി, സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ടീമില്‍ നിന്ന് സ്വയം ഒഴിവാക്കാനുള്ള തീരുമാനമെടുത്തു. പകരം ലസിത് മലിംഗയെ നായകനാക്കി. ശ്രീലങ്ക ടൂര്‍ണമെന്റ വിജയിക്കുകയും ചെയ്തു.
 
മൈക്ക് ഡെന്നസ് (ഇംഗ്ലണ്ട്, 1974 ആഷസ്)  
 
1974-ലെ ആഷസ് പരമ്പരയില്‍, ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ മൈക്ക് ഡെന്നസ് ഫോം കണ്ടെത്താന്‍ പാടുപ്പെട്ടിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളിലെ കനത്ത തോല്‍വികളും മൂന്നാം ടെസ്റ്റ് സമനിലയും ആയതിനെത്തുടര്‍ന്ന്, നാലാം ടെസ്റ്റില്‍ നിന്ന് സ്വയം ഒഴിവാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ടോണി ഗ്രെയ്ഗ് ഇംഗ്ലണ്ടിനെ നയിച്ചെങ്കിലും അവര്‍ മത്സരത്തില്‍ പരാജയപ്പെട്ടു. അഞ്ചാം ടെസ്റ്റിനായി ഡെന്നസ് തിരിച്ചെത്തിയെങ്കിലും ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.

മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്ട്രേലിയ, 2015)

2015ല്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരുന്നു. പ്ലെയിംഗ് ഇലവനില്‍ നിന്ന് സ്വയം ഒഴിവായെന്ന് മാത്രമല്ല, ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം ക്ലാര്‍ക്ക് പരിഗണിക്കുകയും കളിക്കുന്നതില്‍ നിന്ന് ഇടവേള എടുക്കുമെന്ന് സൂചന നല്‍കുകയും ചെയ്തു. 

ബ്രണ്ടന്‍ മക്കല്ലം (ന്യൂസിലന്‍ഡ്, 2016)

ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റനായിരുന്ന ബ്രണ്ടന്‍ മക്കല്ലം വിരമിക്കുന്നതും മോശം പ്രകടനത്തിന് പിന്നാലെയാണ്. ചില വെല്ലുവിളി നിറഞ്ഞ പ്രകടനങ്ങള്‍ക്ക് ശേഷം, ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ഭാവിയെക്കുറിച്ച് മക്കല്ലം ആലോചിച്ചു. പിന്നീട് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു.
 
അലസ്റ്റര്‍ കുക്ക് (ഇംഗ്ലണ്ട്, 2016-2017)
 
2016ല്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ കാരണം കാര്യമായ സമ്മര്‍ദ്ദത്തിലായിരുന്നു. 2017-ന്റെ തുടക്കത്തില്‍, കുക്ക് തന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും പടിയിറങ്ങി. രാജിവയ്ക്കുന്നതിന് മുമ്പ് അദ്ദേഹം ടീമില്‍ നിന്ന് സ്വയം ഒഴിവായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios