ബംഗ്ലാദേശിനെ പുറത്താക്കാനായി വിരാട് കോലിയുടെ ആ 'തന്ത്രവും' പരീക്ഷിച്ച് രോഹിത് ശര്‍മ; പിന്നീട് സംഭവിച്ചത്

515 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശി മൂന്നാം ദിനം തന്നെ നാലു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് നാാലം ദിനം പിടിച്ചു നില്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ക്രീസിലെത്തിയത്.

Rohit Sharma experimented Virat Kohli's tactics to get wicket vs Bangladesh

ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 280 റണ്‍സ് ജയവുമായി ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തിയപ്പോള്‍ കളിയില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയത് രവീന്ദ്ര ജഡ‍േജയും ആര്‍ അശ്വിനുമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും രണ്ട് ഇന്നിംഗ്സിലും നിരാശപ്പെടുത്തിയെങ്കിലും 638 ദിവസത്തിനുശേഷം ആദ്യ ടെസ്റ്റ് മത്സരം കളിച്ച റിഷഭ് പന്ത് രണ്ടാം ഇന്നിംഗ്സില്‍ നേടിയ സെഞ്ചുറിയും ശുഭ്മാന്‍ ഗില്‍ നേടിയ അപരാജിത സെഞ്ചുറിയും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

515 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശി മൂന്നാം ദിനം തന്നെ നാലു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് നാാലം ദിനം പിടിച്ചു നില്‍ക്കാനാവുമെന്ന പ്രതീക്ഷയിലാണ് ക്രീസിലെത്തിയത്. പേസര്‍മാരെ ക്യാപ്റ്റൻ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും ഷാക്കിബ് അല്‍ ഹസനും ഫലപ്രദമായി നേരിട്ടതോടെ ബംഗ്ലാദേശിന് നേരിയ പ്രതീക്ഷയായി.എന്നാല്‍ ഷാക്കിബിനെ അശ്വിനും പിന്നീടെത്തിയ ലിറ്റണ്‍ ദാസിനെ ജഡേജയും വീഴ്ത്തിയതോടെ ബംഗ്ലാദേശ് പ്രതീക്ഷ മങ്ങി. പിന്നീട് പൊരുതി നിന്ന ഷാന്‍റോയുടെ സെഞ്ചുറി മാത്രമായിരുന്നു ബംഗ്ലദേശിന്‍റെ പ്രതീക്ഷ.

ഫൈനലുറപ്പിച്ചോ ഇന്ത്യ?; ബംഗ്ലാദേശിനെതിരായ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ലീഡുയർത്തി രോഹിത്തും സംഘവും

ലിറ്റണ്‍ ദാസിനുശേഷമെത്തിയെ മെഹ്ദി ഹസന്‍ മിറാസും മൂന്നോവറോളം വിക്കറ്റ് പോവാതെ പിടിച്ചു നിന്നപ്പോള്‍ ക്ഷമ നശിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരാട് കോലി പതിവായ പ്രയോഗിക്കാറുള്ള തന്ത്രം പ്രയോഗിക്കുന്നതും ആരാധകര്‍ കണ്ടിരുന്നു. ബാറ്റിംഗ് എന്‍ഡിലെ സ്റ്റംപിലെ ബെയില്‍സുകള്‍ പരസ്പരം മാറ്റിവെക്കുക എന്നതായിരുന്നു വിക്കറ്റ് വീഴാനായി രോഹിത് ചെയ്തത്. രോഹിത് ബെയില്‍സ് മാറ്റിവെച്ചതിനുശേഷം രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് മെഹ്ദി ഹസന്‍ ബൗണ്ടറി കടത്തിയെങ്കിലും തന്ത്രത്തിന് ഒടുവില്‍ ഉടന്‍ ഫലമുണ്ടായി.

അശ്വിനെറിഞ്ഞ അടുത്ത ഓവറില്‍ തന്നെ മെഹ്ദി ഹസന്‍ മിറാസ് മടങ്ങിയതോടെ 26 പന്തില്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചു. രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റും ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിയുമായി അശ്വിന്‍ തിളങ്ങിയപ്പോള്‍ മത്സരത്തില്‍ ആറ് വിക്കറ്റും 86 റണ്‍സുമെടുത്ത ജഡേജയുടെ ഓള്‍ റൗണ്ട് പ്രകടനവും ശ്രദ്ധേയമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios