കോലിയെ നമിക്കുന്നു! ഐതിഹാസിക ഇന്നിംഗ്‌സിനെ പ്രകീര്‍ത്തിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ

പാകിസ്ഥാന്‍ മുന്നോട്ടുവച്ച് 160 വിജയലക്ഷ്യം കോലിയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മറികടക്കുന്നത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു.

Rohit Sharma applauds Virat Kohli after epic innings against Pakistan In T20 WC

മെല്‍ബണ്‍: പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് വിജയത്തിന് ശേഷം വിരാാട് കോലിയെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പാകിസ്ഥാന്‍ മുന്നോട്ടുവച്ച് 160 വിജയലക്ഷ്യം കോലിയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മറികടക്കുന്നത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവര്‍ തമ്മിലുള്ള കൂട്ടുകെട്ടിനെ കുറിച്ചു രോഹിത് സംസാരിച്ചു.

മത്സരശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. രോഹിത്തിന്റെ വാക്കുകള്‍... ''എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇത്തരം മത്സരങ്ങളില്‍ ഇങ്ങനൊരു ഫലം പ്രതീക്ഷിക്കില്ല. പറ്റുന്നിടത്തോളം മത്സരം സ്വന്തമാക്കാനാണ് ശ്രമിച്ചത്. വിരാട് കോലി- ഹാര്‍ദിക് പാണ്ഡ്യ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് നിര്‍ണായകമായത്. പിച്ചില്‍ സ്വിങ്ങും ബൗണ്‍സും ഉണ്ടായിരുന്നു. അവര്‍ക്ക് ഇഫ്തിഖര്‍ അഹമ്മദ്- ഷാന്‍ മസൂദ് സഖ്യത്തിലൂടെ മികച്ച കൂട്ടുകെട്ടുണ്ടാക്കാനായി. 

വിജയനിമിഷത്തില്‍ ആവേശത്തള്ളിച്ചയില്‍ ഇര്‍ഫാന്‍ പത്താന്‍, പ്രായംപോലും മറന്ന് തുള്ളിച്ചാടി ഗവാസ്കര്‍-വീഡിയോ

മാത്രമല്ല, അവസാന ഓവറുകളിലും അവര്‍ നന്നായിട്ട് പന്തെറിഞ്ഞു. മാത്രമല്ല, ഞങ്ങള്‍ക്കറിയാമായിരുന്നു മത്സരം സ്വന്തമാക്കണമെങ്കില്‍ കഠിന പ്രയത്‌നം ചെയ്യണമായിരുന്നുവെന്ന്. കോലി- പാണ്ഡ്യ സഖ്യം അവരുടെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്തു. ഇത്തരത്തില്‍ തുടങ്ങാന്‍ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഇത്തരത്തില്‍ ബാറ്റ് ചെയ്തതിനെ കോലിയെ ഞാന്‍ നമിക്കുന്നു. കോലി ഇന്ത്യക്ക് വേണ്ടി കളിച്ചതില്‍ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരിക്കുമിത്. ഞാന്‍ എല്ലാവരോരും നന്ദി പറയുന്നു.'' രോഹിത് പറഞ്ഞുനിര്‍ത്തി.

ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനെട്ടാം ഓവറിലാണ് കളി മാറുന്നത്. 17 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹാരിസ് റൗഫിന്റെ 19-ാം ഓവറില്‍ 15 റണ്‍സും പിറന്നു. അതുവരെ നന്നായി പന്തെറിഞ്ഞ റൗഫിന്റെ അവസാന രണ്ട് പന്തില്‍ കോലി സിക്‌സ് നേടിയിരുന്നു. അവസാന ഒാവറില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. പന്തെറിയുന്നത് മുഹമ്മദ് നവാസ്. ആദ്യ പന്തില്‍ ഹാര്‍ദിക് ഔട്ട്. ദിനേശ് കാര്‍ത്തിക് ക്രീസിലേക്ക്. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ കോലി രണ്ട്  റണ്‍സ് നേടി. നാലാം പന്തില്‍ സിക്‌സ്. കൂടെ നോബോളും. 

കോലിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്ന് സച്ചിന്‍; അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം

അവസാന മൂന്ന് പന്തില്‍ വേണ്ടത് ആറ് റണ്‍. അടുത്ത പന്ത് വൈഡ്. ജയിക്കാന്‍ അഞ്ച് റണ്‍. അടുത്ത പന്ത് വീണ്ടും ഫ്രീഹിറ്റ്. എന്നാല്‍ കോലി ബൗള്‍ഡായി. പന്ത് കീപ്പറെ മറികടന്ന് പിന്നിലേക്ക്. അതില്‍ മൂന്ന് റണ്‍സാണ് ഓടിയെടുത്തത്. അവസാന രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍. കാര്‍ത്തിക് പുറത്ത്. ആര്‍ അശ്വിന്‍ നേരിട്ട അവസാന പന്ത് വൈഡ്. സ്‌കോര്‍ ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 53 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.

Latest Videos
Follow Us:
Download App:
  • android
  • ios