രോഹിത്തും രാഹുലും പാക്കിസ്ഥാനെതിരെ പേടിച്ചാണ് ക്രീസില്‍ നിന്നതെന്ന് അക്തര്‍

രോഹിത് ശര്‍മ ക്യാപ്റ്റന്‍സിയുടെ അമിതഭാരവും പേറിയാണ് ബാറ്റ് ചെയ്യുന്നത്. അതിന്‍റെ സമ്മര്‍ദ്ദം മുഴുവന്‍ അദ്ദേഹത്തിന്‍റെ ബാറ്റിംഗിലുണ്ടായിരുന്നു. കെ എല്‍ രാഹുലാകട്ടെ അതിജാഗ്രതയിലാണ് ക്രീസില്‍ നിന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം പുറത്തായതും. രണ്ടുപേരും പേടിയോടെയും സമ്മര്‍ദ്ദത്തോടെയുമാണ് ക്രീസില്‍ നിന്നതെന്നും അക്തര്‍ പറഞ്ഞു.

 

Rohit Sharma and KL Rahul look scared Shoaib Akhtar

ലാഹോര്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ അവസാന പന്തില്‍ ഇന്ത്യ ജയിച്ചു കയറിയെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്‍റെയും ബാറ്റിംഗ് സമീപനത്തെ വിമര്‍ശിച്ച് മുന്‍ പാക് താരം ഷൊയൈബ് അക്തര്‍. പേടിച്ചവരെപ്പോലെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പാക് പേസര്‍മാരെ നേരിടാന്‍ ക്രീസില്‍ നിന്നതെന്ന് അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

രോഹിത് ശര്‍മ ക്യാപ്റ്റന്‍സിയുടെ അമിതഭാരവും പേറിയാണ് ബാറ്റ് ചെയ്യുന്നത്. അതിന്‍റെ സമ്മര്‍ദ്ദം മുഴുവന്‍ അദ്ദേഹത്തിന്‍റെ ബാറ്റിംഗിലുണ്ടായിരുന്നു. കെ എല്‍ രാഹുലാകട്ടെ അതി ജാഗ്രതയിലാണ് ക്രീസില്‍ നിന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം പുറത്തായതും. രണ്ടുപേരും പേടിയോടെയും സമ്മര്‍ദ്ദത്തോടെയുമാണ് ക്രീസില്‍ നിന്നതെന്നും അക്തര്‍ പറഞ്ഞു.

രോഹിത്തിന്‍റെയും രാഹുലിന്‍റെയും ഓപ്പണിംഗ് കൂട്ടുകെട്ട് തുടക്കം മുതല്‍ അടിച്ചു തകര്‍ക്കുന്ന സമീപനം സ്വീകരിക്കാതെ കരുതലോടെ കളിക്കുന്നതാണ് വിമര്‍ശനത്തിന് കാരണമായത്. വിക്കറ്റ് പോയാലും അടിച്ചു കളിക്കുക എന്നതാണ് പുതിയ സമീപനമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും പാക് പേസര്‍മാര്‍ക്കെതിരെ ആ പ്രകടനം പുറത്തെടുക്കാന്‍ ഇരുവര്‍ക്കുമായില്ല. രാഹുലിന്‍റെ അതികരുതലാണ് ഇന്ത്യയുടെ പതിഞ്ഞ തുടക്കങ്ങള്‍ക്ക് കാരണമെന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂട്ടുന്നതാണ് അക്തറിന്‍റെ ആരോപണം. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ കളിച്ച രണ്ട് മത്സരങ്ങളിലും രാഹുലിന്‍റെ അമിത കരുതല്‍ ഇന്ത്യക്ക് വിനയായിരുന്നു.

അട്ടിമറി ആവര്‍ത്തിച്ച് അയര്‍ലന്‍ഡ്; ഇംഗ്ലണ്ടിനെ വീഴ്ത്തി ചരിത്രനേട്ടം

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ എട്ട് പന്ത് നേരിട്ട രാഹുല്‍ നസീം ഷായുടെ പന്തില്‍ ബൗള്‍ഡായപ്പോള്‍ രോഹിത് ശര്‍മ ഏഴ് പന്തില്‍ നാലു റണ്‍സെടുത്ത് മടങ്ങി. ഇരുവരും പെട്ടെന്ന് മടങ്ങിയത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവ് ആദ്യ പന്ത് തന്നെ ബൗണ്ടറി അടിച്ചാണ് തുടങ്ങിയത്. 15 റണ്‍സെ എടുത്തുള്ളുവെങ്കിലും സൂര്യയുടെ കടന്നാക്രമണത്തെടെയാണ് പാക്കിസ്ഥാന്‍ ബൗളിംഗ് അല്‍പമൊന്ന് അയഞ്ഞത്.

Latest Videos
Follow Us:
Download App:
  • android
  • ios