ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തെ കുറിച്ചുള്ള ചോദ്യം; മാധ്യമങ്ങള്‍ രോഹിത്തിന്റെ കടുപ്പത്തിലുള്ള മറുപടി

മറ്റൊരു ഇന്ത്യ- പാക് മത്സരം മുന്നില്‍ നില്‍ക്കെ ആരാധകരും ആകാംക്ഷയിലാണ്. ഇപ്പോള്‍ മത്സരത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

Rohit Shama on India vs Pakistan match in upcoming T20 World Cup

പെര്‍ത്ത്: ഇന്ത്യ- പാകിസ്ഥാന്‍ കായികമത്സരങ്ങള്‍ വരുമ്പോഴെല്ലാം യുദ്ധസമാനമായിട്ടാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കാറ്. ടി20 ലോകകപ്പില്‍ ഈമാസം 23ന് ഇരുവരും നേര്‍ക്കുനേര്‍ വരാനിരിക്കെ അത്തരമൊരു ചിത്രമാണ് പുറത്തുവരുന്നത്. ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റഴിഞ്ഞ് പോയിരുന്നു. ടി20 ക്രിക്കറ്റില്‍ ഈ വര്‍ഷം മൂന്നാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍, സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനായിരുന്നു ജയം. പിന്നാലെ ശ്രീലങ്കയോടും തോറ്റു ഇന്ത്യ പുറത്തായി. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവാനുള്ള പ്രധാന കാരണവും പാകിസ്ഥാനോടേറ്റ തോല്‍വിയായിരുന്നു. 

മറ്റൊരു ഇന്ത്യ- പാക് മത്സരം മുന്നില്‍ നില്‍ക്കെ ആരാധകരും ആകാംക്ഷയിലാണ്. ഇപ്പോള്‍ മത്സരത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത്തിന്റെ വാക്കുകള്‍... ''പാകിസ്ഥാനെതിരെയാണ് കളിക്കുന്നതെന്നുള്ള ബോധ്യം ഞങ്ങള്‍ക്കുണ്ട്. എന്നുകരുതി ഓരോ മത്സരത്തിന് മുമ്പും മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെ കുറിച്ച് ചോദിക്കണമെന്നില്ല. അങ്ങനെ ചോദിച്ച് ഞങ്ങള്‍ക്കുള്ളില്‍ സമ്മര്‍ദ്ദമുണ്ടാക്കാമെന്ന് കരുതേണ്ട്. പാക് താരങ്ങളോട് ഞങ്ങള്‍ കുശലാന്വേഷണം നടത്താറുണ്ട്. 

അവനായിരിക്കും ഇന്ത്യയുടെ ഹീറോ! രോഹിത്തും സംഘവും കരുത്തരാണ്: പിന്തുണച്ച് സുരേഷ് റെയ്‌ന

വീട്ടിലും കുടുംബത്തിനും സുഖമായിരിക്കുന്നോ എന്നൊക്കെ തിരക്കാറുണ്ട്. പുതിയതായി വാങ്ങിയ കാര്‍ ഏതാണ്, അല്ലേല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാര്‍ ഏതാണ് എന്നെല്ലാമായിരിക്കും പരസ്പരം ചോദിക്കുന്നത്. ഇത്തരത്തില്‍ സാധാരണ സംസാരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇവിടേയും സംസാരിക്കുന്നത്.'' രോഹിത് മറുപടി നല്‍കി. 

ലോകകപ്പിന് മുന്നോടിയായി 16 ടീമുകളുടെയും ക്യാപ്റ്റന്മാര്‍ ഒന്നിച്ച് പങ്കെടുത്ത ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു രോഹിത്. പാകിസ്ഥാനെ കൂടാതെ ഗ്രൂപ്പില്‍ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയും ഇന്ത്യക്ക് മത്സരമുണ്ട്. മാത്രമല്ല, യോഗ്യത നേടിവരുന്ന രണ്ട് ടീമുകളും ഗ്രൂപ്പിലുണ്ടാവും. ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രം സെമി ഫൈനലിലേക്ക് യോഗ്യത നേടുമെന്നിരിക്കെ ഓരോ മത്സരങ്ങളും നിര്‍ണായകമാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് നാളെയാണ് തുടക്കമാകുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios